പത്ത് വര്‍ഷം മുമ്പ് ബാലചന്ദ്രകുമാര്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു ഗാനരചയിതാവിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നായിരുന്നു കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതി. ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ബാലചന്ദ്രകുമാറിനെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തതുമാണ്.
പിന്നാലെ ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും കോടതി അത് പരിഗണിച്ചിട്ടില്ല. മാത്രമല്ല ബാലചന്ദ്രകുമാര്‍ ചാനല്‍ ചര്‍ചകളിലും മറ്റും സജീവമായി പങ്കെടുക്കുന്നുമുണ്ട്. എന്നിരുന്നാലും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ യുവതി പറയുന്നത്. സംവിധായകനില്‍ നിന്നും ഭീഷണിയുണ്ടെന്നും കേസില്‍ നിന്നും പിന്‍മാറാന്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Keywords: Woman complains DGP against police for not arresting Balachandra Kumar in assault case, Thiruvananthapuram, News, Complaint, Molestation, Police, Cinema, Director, Kerala.