വീട്ടുടമ രണദേവും ഭാര്യയും വീട് പൂട്ടി യു എസിലുള്ള മകളുടെ വീട്ടില്‍ പോയ അവസരത്തിലാണ് സംഭവം. നാട്ടിലുള്ള മരുമകനെ വീട് ശ്രദ്ധിക്കാന്‍ ചുമതലപ്പെടുത്തി കഴിഞ്ഞ മാസം 21 ന് അമേരികയിലേക്ക് പോയ ദമ്പതികള്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണവും അക്രമവും നടന്നതായി അറിഞ്ഞത്. സിസിടിവി യുടെ കണക്ഷനുകളും അനുബന്ധ ഉപകരണങ്ങളും നശിപ്പിച്ചതിന് ശേഷം മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് കണ്ണില്‍ കണ്ടതെല്ലാം അടിച്ചു തകര്‍ത്തിട്ടുണ്ട്.
വീടിനകത്തും പുറത്തുമുള്ള ശുചി മുറികളും വാഷ്‌ബേസിനുകളും ക്ലോസെററും തകര്‍ത്തിട്ടുണ്ട്. പുറത്തെ നവീന രീതിയിലുള്ള വാഷ്‌ബേസില്‍ ഇളക്കിയെടുത്ത് കൊണ്ടുപോയി. മുറികളിലെ അലമാരകളെല്ലാം കുത്തിത്തുറന്ന് സാധനങ്ങള്‍ പുറത്ത് വലിച്ചെറിഞ്ഞു. അലമാരകള്‍ വിദേശത്തുള്ള മക്കള്‍ ഉപയോഗിക്കുന്നതാണ്.
അതിനാല്‍ എന്തെല്ലാം നഷ്ടപ്പെട്ടു വെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് രണദേവ് പറഞ്ഞു.
അക്രമ വാസനയുള്ളയാള്‍ ചെയ്യുന്ന തരത്തിലുള്ള വിക്രിയകളാണ് വീട്ടില്‍ കാണുന്നതെന്നാണ് പൊലീസ് പറയുന്നത്. പൊലീസിനെ വഴി തെറ്റിക്കാനുള്ള പ്രവൃത്തികളാണെന്നും സംശയമുണ്ട്. പ്രാഥമിക നോട്ടത്തില്‍ രണ്ട് വലിയ ഉരുളികളും ഒരു ലാപ്‌ടോപുമാണ് കാണാതായിട്ടുള്ളതെന്ന് രണദേവ് പറഞ്ഞു. വീട്ടിനകത്ത് തകര്‍ക്കപ്പെട്ടതിന് മാത്രം ഏതാണ്ട് രണ്ട് ലക്ഷം രൂപ വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെി അന്വേഷണം നടത്തിയിട്ടുണ്ട്. തലശേരി ടൗണ്‍പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Keywords: News, Kerala, Kannur, Top-Headlines, Thalassery, Complaint, Theft, Assault, Police, Attack, Robbery, Complaint of theft and assault.
< !- START disable copy paste -->