കണ്ണൂര്‍:(www.kvartha.com) കണ്ണൂര്‍ ജില്ലയിലെ സിപിഎമില്‍ പീഡനവിവാദം. സിപിഎം നേതാവിനെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയില്‍ പാര്‍ടി തല അന്വേഷണമാരംഭിച്ചു. സിപിഎം ലോകല്‍ സെക്രടറിയും ഏരിയാകമിറ്റി അംഗവുമായ യുവനേതാവിനെതിരെയാണ് പീഡന പരാതിയുയര്‍ന്നത്. ഡിവൈഎഫ്ഐ മുന്‍ ജില്ലാനേതാവുകൂടിയായിരുന്ന ഇയാള്‍ക്കെതിരെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.
കഴിഞ്ഞ ഏപ്രില്‍ 22നാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. കണ്ണൂരില്‍ നടന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തില്‍ ഇരുവരും പ്രതിനിധികളായിരുന്നു. അതിരാവിലെ കണ്ണൂരിലേക്ക് വരുന്നതിനായി നേതാവ് പ്രവര്‍ത്തിക്കുന്ന പാര്‍ടി ഓഫീസിലേക്ക് ഇയാള്‍ യുവതിയോട് എത്തണമെന്നാവശ്യപ്പെടുകയും അവിടെ നിന്ന് ഒരുമിച്ചു പോകാമെന്ന് പറയുകയുമായിരുന്നുവെന്നും ഇതു പ്രകാരം അതിരാവിലെ തന്നെ അവിടെയെത്തിയ യുവതിയോട് യുവനേതാവ് അപമര്യാദയായി പെരുമാറുകയും പാര്‍ടി ഏരിയാകമിറ്റി ഓഫിസിലുളള മീഡിയാറൂമിലേക്ക് ഇയാള്‍ വലിച്ചിഴച്ചു കൊണ്ടുപോവുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഇത് ചെറുത്തുനിന്ന യുവതി അവിടെ നിന്നും ബഹളംവെച്ചു രക്ഷപ്പെടുകയും പിന്നീട് യുവനേതാവിനെതിരെ ഏരിയാനേതൃത്വത്തിനും ജില്ലാകമിറ്റിക്കും പരാതി നല്‍കുകയുമായിരുന്നുവെന്നാണ് വിവരം. ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ വിഷയം പാര്‍ടിതലത്തില്‍ ഒതുക്കി തീര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന ആരോപണവുമുണ്ട്. ഇതിനായി ജില്ലാ നേതൃത്വം അടിയന്തിര ഏരിയാകമിറ്റിയോഗം വിളിച്ചു ചേര്‍ക്കുകയും വിഷയം ചര്‍ച ചെയ്യുകയും ചെയ്തിട്ടുണ്ട്.
പാര്‍ടി നിര്‍ദേശ പ്രകാരം യുവതി പൊലീസിൽ പരാതി നല്‍കിയിട്ടില്ല. കുറ്റാരോപിതനായ യുവനേതാവിനെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്ന സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റിയോഗത്തില്‍ സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് ഈക്കാര്യം ചര്‍ചയായത്. അടിയന്തിര നടപടിയെടുക്കാന്‍ കോടിയേരി ജില്ലാ നേതൃത്വത്തിനെ ചുമതലപ്പെടുത്തുകയും ജില്ലാ നേതൃത്വം ഏരിയാ നേതൃത്വവുമായി ബന്ധപ്പെട്ടു അന്വേഷണമാരംഭിക്കുകയുമായിരുന്നുവെന്നാണ് റിപോർട്.
Keywords: News, Kerala, Kannur, Top-Headlines, Complaint, Molestation, Political party, CPM, DYFI, Controversy, Complaint of Molest; party started an investigation.
< !- START disable copy paste -->