മുംബൈയിലെ ഖാര്‍ പൊലീസ് സ്റ്റേഷന് പുറത്ത് ശനിയാഴ്ചയാണ് സംഭവമെന്നും സോമയ്യ പറഞ്ഞു.
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പങ്കുവെച്ച വീഡിയോയില്‍ സോമയ്യയുടെ മുഖത്ത് രക്തം പുരണ്ടിരിക്കുന്നതും അദ്ദേഹത്തിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിരിക്കുന്നതും കാണാം. തന്നെ ആക്രമിച്ചവര്‍ക്കെതിരെയും നോക്കി നിന്ന പൊലീസുകാര്‍ക്കെതിരെയും കേസെടുക്കുന്നത് വരെ പൊലീസ് സ്റ്റേഷന് പുറത്ത് തന്റെ കാറില്‍ തുടരുമെന്ന് സോമയ്യ ട്വീറ്റ് ചെയ്തു.
50 ല്‍ അധികം പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനകത്ത് ഉണ്ടായിട്ടും ശിവസേനയുടെ 100 അക്രമികള്‍ ചേര്‍ന്ന് തന്നെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചത് തന്നെ ഞെട്ടിച്ച് കളഞ്ഞു. എന്നാല്‍ ഇവരെ തടയാന്‍ ശ്രമിക്കുന്നതിന് പകരം അക്രമികളെ സ്റ്റേഷനകത്ത് ഒത്തുചേരാനാണ് പൊലീസ് അനുവദിച്ചതെന്നും സോമയ്യ ട്വിറ്ററില്‍ ആരോപിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താകറയുടെ വസതിക്ക് പുറത്ത് ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ചതിന് അറസ്റ്റിലായ സ്വതന്ത്ര എംപി നവനീത് റാണയെയും അവരുടെ ഭര്‍ത്താവും എം എല്‍ എയുമായ രവി റാണയെയും ശനിയാഴ്ച രാത്രി പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു സംഭവമെന്ന് സോമയ്യ പറഞ്ഞു.
പൊലീസ് സ്റ്റേഷനിലെത്തിയ സോമയ്യയുടെ വാഹനത്തിന് നേരെ ശിവസേന പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഖാര്‍ പൊലീസ്റ്റേഷന് മുന്നില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സോമയ്യക്ക് നേരെ നടന്ന ഈ ആക്രമണം ഒരിക്കലും അംഗീകരിക്കാനാകില്ല. ഇത് സംസ്ഥാനത്തെ ക്രമസമാധാന തകര്‍ചയെ ആണ് സൂചിപ്പിക്കുന്നതെന്നും സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെടുമെന്നും ഫഡ് നാവിസ് പറഞ്ഞു.
ആക്രമികള്‍ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടും അവര്‍ അതിന് വിസമ്മതിച്ചതായും സോമയ്യ ആരോപിച്ചു. എന്നാല്‍ ബി ജെ പി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി ഡെപ്യൂടി പൊലീസ് കമിഷണര്‍ (DCP) മഞ്ജുനാഥ് ഷിങ്കെ പറഞ്ഞു.
Keywords: BJP's Kirit Somaiya alleges attack by '100 Sena goons': 'Wanted to kill me', Mumbai, News, Attack, BJP, Shiv Sena, Police, Allegation, Twitter, National, Politics.