ബീജിംഗ്: (www.kvartha.com) ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ പക്ഷിപ്പനിയുടെ എച്3എൻ8 പതിപ്പ് മനുഷ്യരിൽ റിപോർട് ചെയ്തു. പ്രസ്താവനയിലൂടെ കേസ് പ്രഖ്യാപിച്ച ചൈനയുടെ നാഷനൽ ഹെൽത് കമീഷൻ (എൻ എച് സി) ആളുകൾക്കിടയിൽ ഇത് പടരാനുള്ള സാധ്യത കുറവാണെന്ന് പറഞ്ഞു.
പനി ഉൾപെടെ നിരവധി ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നാല് വയസുള്ള ആൺകുട്ടിയിലാണ് വൈറസ് സ്ഥിരീകരിച്ചത്. എൻ എച് സിയിൽ നിന്നുള്ള വിവരമനുസരിച്ച്, അടുത്ത സമ്പർക്കത്തിൽ ആർക്കും വൈറസ് ബാധിച്ചിട്ടില്ല. കുട്ടി തന്റെ വീട്ടിൽ വളർത്തുന്ന കോഴികളുമായും കാക്കകളുമായും സമ്പർക്കം പുലർത്തിയിരുന്നതായും റിപോർടിൽ പറയുന്നു.
കുതിരകളിലും നായകളിലും പക്ഷികളിലും എച്3എൻ8 ഇതിനകം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒരു മനുഷ്യന് ബാധിച്ചത് ഇതാദ്യമാണെന്നും എൻ എച് സി പറഞ്ഞു. ചൈനയിൽ പക്ഷിപ്പനിയുടെ പല വകഭേദങ്ങളും ഉപ വകഭേദങ്ങളും ഉണ്ട്. ഇവയിൽ പലതും മൃഗങ്ങളെയും മനുഷ്യരെയും ബാധിച്ചിട്ടുണ്ട്. എച്3എൻ8ന് മനുഷ്യരെ കാര്യമായി ബാധിക്കാനുള്ള കഴിവ് ഇല്ലെന്നും വലിയ തോതിലുള്ള പകർചവ്യാധിയുടെ സാധ്യത കുറവാണെന്നും എൻ എച് സി വിലയിരുത്തുന്നു.
Keywords: China, News, International, Health, Report, Virus, H3N8, Bird Flu, China Reports First Human Case Of H3N8 Bird Flu.
< !- START disable copy paste -->
H3N8 Bird Flu | ചൈനയിൽ എച്3എൻ8 പക്ഷിപ്പനി ആദ്യമായി മനുഷ്യരിൽ റിപോർട് ചെയ്തു; പടരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യവിഭാഗം
China Reports First Human Case Of H3N8 Bird Flu#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍