കുടുംബവഴക്ക്: മദ്യലഹരിയില്‍ പിതാവ് മൂന്നാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ വെള്ളം നിറച്ച പാത്രത്തില്‍ മുക്കി കൊന്നു; സംഭവത്തിനുശേഷം പ്രതി ഓടിരക്ഷപ്പെട്ടതായി പൊലീസ്
Apr 19, 2022, 11:05 IST
ചൈബാസ: (www.kvartha.com) കുടുംബവഴക്കിനെ തുടര്‍ന്ന് മദ്യലഹരിയിലായ പിതാവ് മൂന്നാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ വെള്ളം നിറച്ച പാത്രത്തില്‍ മുക്കി കൊന്നു. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ് ഭും ജില്ലയില്‍ തിങ്കളാഴ്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മദ്യലഹരിയിലായിരുന്ന പ്രതി, രാവിലെ ഒമ്പത് മണിയോടെ നവാഗാവ് ഗ്രാമത്തിലെ വീട്ടില്‍ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെ, ചെറിയ ഗാര്‍ഹിക പ്രശ്നത്തിന്റെ പേരില്‍ ഭാര്യയുമായി വഴക്കുണ്ടായി.
ഇതോടെ പ്രകോപിതനായ യുവാവ് കുഞ്ഞിനെ എടുത്ത് അവസാന ശ്വാസവും നിലയ്ക്കുന്നതുവരെ പാത്രത്തിലുണ്ടായിരുന്ന വെള്ളത്തില്‍ മുക്കി. തുടര്‍ന്ന് കുഞ്ഞിന് മരണവും സംഭവിച്ചു. കൃത്യത്തിനുശേഷം പ്രതി സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് വൈകിട്ട് 5.30 മണിയോടെ സദര്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മൃതദേഹം പോസ്റ്റ്മോര്‍ടം നടത്താനായില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട് ചെയ്തു.

Keywords: Child found dead in house, Jharkhand, News, Local News, Murder, Police, Dead Body, Child, Crime, Criminal Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.