Cherian Phillip | സിപിഎമില്‍ മത തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്; കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നത് വര്‍ഗീയ ശക്തികളാണെന്നും ആക്ഷേപം

 


തിരുവനന്തപുരം: (www.kvartha.com) സിപിഎമില്‍ മത തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടര്‍ ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു. സംസ്ഥാന കമിറ്റി മുതല്‍ ബ്രാഞ്ച് കമിറ്റി വരെയുള്ള വിവിധ ഘടകങ്ങളില്‍ ഇത് ഉണ്ടെന്നും പല ജില്ലകളിലും പാര്‍ടിയിലെ വിഭാഗീയത ജാതി-മത അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ഫേസ് ബുകില്‍ കുറിച്ചു.

Cherian Phillip | സിപിഎമില്‍ മത തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്; കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നത് വര്‍ഗീയ ശക്തികളാണെന്നും ആക്ഷേപം


മത സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുവരാണ് സി പി എം സഹയാത്രികരായിട്ടുള്ളത്. ഇവര്‍ വഴിയാണ് സി പി എം വര്‍ഗീയ പ്രീണന നയം നടപ്പാക്കുന്നത്. ആരാധനാലയങ്ങളുടെ ഭരണ സമിതികളിലും സമുദായ സംഘടനകളിലും കയറിപ്പറ്റി ആധിപത്യം സ്ഥാപിക്കുകയെന്ന അടവുനയം സി പി എമിന് തിരിച്ചടിയായിട്ടുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

Cherian Phillip | സിപിഎമില്‍ മത തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്; കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നത് വര്‍ഗീയ ശക്തികളാണെന്നും ആക്ഷേപം


സി പി എം കീഴ്ഘടകങ്ങളെ വര്‍ഗീയ ശക്തികളാണ് പലയിടത്തും നിയന്ത്രിക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ അപകടകരമാണെങ്കിലും സി പി എമിന്റെ ഔദ്യോഗിക നയം വ്യക്തമല്ല. ഇക്കാര്യത്തില്‍ എം വി ഗോവിന്ദന്റെ അഭിപ്രായം പാര്‍ടി നയമാണോയെന്ന് വ്യക്തമാക്കണം. പ്രണയിക്കുന്നവരെ മതപരിവര്‍ത്തനം നടത്തിയ ശേഷം വിവാഹം കഴിച്ച നിരവധി ഡി വൈ എഫ് ഐക്കാര്‍ കേരളത്തിലുണ്ട്. ഇവരെ ആരെയും പാര്‍ടി തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Keywords:  News, Kerala, State, Thiruvananthapuram, CPM, Politics, party, Facebook, Social-Media, Criticism, Top-Headlines, Cherian Phillip alleged that religious extremists have infiltrated the CPM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia