NCERT Text Book | മതനിരപേക്ഷതയെ കുറിച്ചു ചര്‍ച ചെയ്യുന്ന 10-ാം ക്ലാസ് പാഠഭാഗത്തെ 3 പേജുകള്‍ നീക്കി; കവി ഫൈസ് അഹ് മദ് ഫൈസിന്റെ കവിത ഉള്‍പെട്ട ഭാഗം ഒഴിവാക്കി സിബിഎസ്ഇ, നടപടി കാരണം വിശദീകരിക്കാതെയെന്ന് റിപോര്‍ട്
                                                 Apr 23, 2022, 17:28 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ന്യൂഡെല്‍ഹി: (www.kvartha.com) ഉറുദു കവി ഫൈസ് അഹ് മദ് ഫൈസിന്റെ കവിത ഉള്‍പെട്ട പാഠഭാഗം ഒഴിവാക്കി സിബിഎസ്ഇ. 10-ാംക്ലാസിലെ ഡെമോക്രാറ്റിക് പൊളിറ്റിക്‌സ് പാഠപുസ്തകത്തിലെ മൂന്ന് പേജുകളാണ് നീക്കിയിരിക്കുന്നത്. കാരണം വിശദീകരിക്കാതെയാണ് സിബിഎസ്ഇയുടെ നടപടിയെന്ന് റിപോര്‍ട്. 
 
 
   കൊല്‍കത്ത സര്‍ലകലാശാലയിലെ ചരിത്ര വിഭാഗം മേധാവി പ്രൊഫ ഹരി വസുദേവന്‍ 2005ല്‍ തയ്യാറാക്കിയതാണ് പാഠപുസ്തകം. അന്ന് മുതല്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന പാഠഭാഗമാണ് ഭാഗമാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്. പാഠഭാഗം ഒഴിവാക്കിയതിനുള്ള കാരണമെന്തെന്ന് സിബിഎസ്ഇ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 
 
 
 
   മതനിരപേക്ഷതയെ കുറിച്ച് ചര്‍ച ചെയ്യുന്ന പാഠഭാഗത്തെ മൂന്ന് പേജുകളാണ് 2022 -23 അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകത്തില്‍ നിന്ന് നീക്കിയത്. അഹ് മദ് ഫൈസിന്റെ കവിതയിലെ വരികളടങ്ങിയ രണ്ട് പോസ്റ്ററുകളും ഒരു കാര്‍ടൂണ്‍ ചിത്രവുമാണ് ഒഴിവാക്കിയ പേജുകളിലുണ്ടായിരുന്നത്.  
 
 
 
   വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കുന്ന നഷ്ടങ്ങള്‍ ചര്‍ച ചെയ്യുന്ന കവിതയിലെ വരികളാണ് പോസ്റ്ററുകളില്‍ ഉണ്ടായിരുന്നത്. ഭരണാധികാരികള്‍ മതനിരപേക്ഷത കാത്ത് സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതായിരുന്നു കാര്‍ടൂണ്‍. 
 
 
 
   ആക്ടിവിസ്റ്റുകളായ ഹര്‍ഷ് മന്ദറും, ശബ്‌നം ഹാശ്മിയുമടക്കമുള്ളവര്‍ അംഗങ്ങളായ സന്നദ്ധ സംഘടനയാണ് ആദ്യത്തെ പോസ്റ്റര്‍ തയ്യാറാക്കിയത്. മറ്റൊരു സന്നദ്ധ സംഘടനയായ വളന്‍ഡറി ഹെല്‍ത് അസോസിയേഷനാണ് രണ്ടാമത്തെ പോസ്റ്റര്‍ തയ്യാറാക്കിയത്. 
 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
