Accidental Death | ഷികാഗോയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 2 ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പെടെ 3 പേര്‍ക്ക് ദാരുണാന്ത്യം; 3 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Apr 23, 2022, 14:49 IST
ADVERTISEMENT
ഷികാഗോ : (www.kvartha.com) ഷികാഗോയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. രണ്ട് ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പെടെ മൂന്നു പേര്‍ മരിച്ചു. പവന്‍ സ്വര്‍ണ(23), വംഷി കെ പെച്ചെറ്റി(23) എന്നിവരും ഫിയറ്റ് കാര്‍ ഡ്രൈവര്‍ മിസോറിയില്‍ നിന്നുള്ള മേരി മ്യൂണിയ(32)രുമാണ് മരിച്ചത്. ഇവര്‍ മൂന്നുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. തെലങ്കാനയില്‍ നിന്നുള്ളവരാണിവര്‍.

കൂടെ ഉണ്ടായിരുന്ന മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യശ്വന്ത് (23), കല്യാണ്‍ ഡോര്‍ന്ന (24), കാര്‍ത്തിക് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇന്‍ഡ്യന്‍ വിദ്യാര്‍ഥി കാര്‍ത്തിക്കിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കാര്‍ബന്‍ഡയ്ല്‍ സതേന്‍ യൂനിവേഴ്സിറ്റി കംപ്യൂടര്‍ സയന്‍സസ് വിദ്യാര്‍ഥികളാണ് ഇവര്‍. വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.