Follow KVARTHA on Google news Follow Us!
ad

ലൈംഗികാതിക്രമത്തിന് പുതിയ നിര്‍വചനവുമായി ഹൈകോടതി; 'ഇരയുടെ സ്തനങ്ങള്‍ വളര്‍ന്നില്ലെങ്കിലും ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചാല്‍ കുറ്റകൃത്യമായി കണക്കാക്കും'

Calcutta high court ruling on assault case#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊല്‍കത: (www.kvartha.com 16.04.2022) ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയുടെ സ്തനങ്ങള്‍ വളര്‍ന്നില്ലെങ്കിലും ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി തെളിഞ്ഞാല്‍ കുറ്റകൃത്യം ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് കൊല്‍കത ഹൈകോടതി വിധിച്ചതായി ലിവ് ലോ റിപോര്‍ട് ചെയ്തു. 

2017ലെ കേസുമായി ബന്ധപ്പെട്ടാണ് വിധി. 13 കാരിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഒരാള്‍ക്കെതിരെ കേസെടുത്തു. പീഡനത്തിനിരയായ കൗമാരക്കാരിയുടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്രതി അവളെ അനുചിതമായി സ്പര്‍ശിക്കുകയും മുഖത്ത് ചുംബിക്കുകയും ചെയ്തുവെന്നാണ് പരാതി. 

വൈദ്യപരിശോധനയില്‍ പെണ്‍കുട്ടിയുടെ സ്തനങ്ങള്‍ക്ക് വളര്‍ച്ചയില്ലെന്ന് മെഡികല്‍ ഓഫീസര്‍ കണ്ടെത്തിയതിനാല്‍ മാറിടത്തില്‍ സ്പര്‍ശിച്ചുവെന്ന ആരോപണം ശരിയല്ലെന്ന് വിചാരണ വേളയില്‍ പ്രതി ചൂണ്ടിക്കാട്ടിയിരുന്നു.

'13 വയസുള്ള പെണ്‍കുട്ടിയുടെ സ്തനങ്ങള്‍ വികസിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് തികച്ചും അപ്രധാനമാണ്, ആ പെണ്‍കുട്ടിയുടെ ശരീരത്തിന്റെ പ്രത്യേക ഭാഗത്തെ സ്തനങ്ങള്‍ എന്ന് വിളിക്കും.'- ജസ്റ്റിസ് ബിബേക് ചൗധരി പറഞ്ഞു, 

ഒരു കുട്ടിയുടെ യോനിയിലോ ലിംഗത്തിലോ മലദ്വാരത്തിലോ സ്തനങ്ങളിലോ സ്പര്‍ശിക്കുകയോ, ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിക്കുകയോ ചെയ്യുന്നത് ലൈംഗികാതിക്രമമാണ്. ലൈംഗിക ഉദ്ദേശത്തോടെ മറ്റേതെങ്കിലും പ്രവൃത്തി ചെയ്യുന്നതും ലിംഗം പ്രവേശിപ്പിക്കാതെ ശാരീരിക ബന്ധത്തില്‍ ഏര്‍പെടുന്നതും ലൈംഗികാതിക്രമമാണ്- കോടതി നിരീക്ഷിച്ചു.

News, National, India, Kolkata, Top-Headlines, High Court, Verdict, Case, Assault, Accused, Calcutta high court ruling on assault case


പ്രായപൂര്‍ത്തിയായ ഒരാള്‍ 13 കാരിയെ ചുംബിച്ചതിന് പിന്നിലെ ഉദ്ദേശം എന്താണെന്ന് കോടതി ചോദിച്ചു, 'പ്രതി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തതായി ഇരയായ പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. ഇരയായ പെണ്‍കുട്ടിയുമായി ബന്ധമില്ലാത്ത ഒരു മുതിര്‍ന്ന പുരുഷന്‍ മാതാപിതാക്കളില്ലാത്ത സമയത്ത് അവളുടെ വീട്ടില്‍ പോയതും അവളെ ചുംബിച്ചതും എന്തിനാണ്, ഒരു വ്യക്തിയുടെ ലൈംഗിക ഉദ്ദേശം അയാളുടെ പ്രത്യേക അടുപ്പത്തില്‍ നിന്നും ചുറ്റുമുള്ള സാഹചര്യങ്ങളില്‍ നിന്നും വ്യക്തമാകും. അതിനാല്‍ ഈ പ്രവൃത്തി ഇരയുമായുള്ള പ്രതിയുടെ ശാരീരിക ബന്ധത്തിന്റെ പരിധിയില്‍ വരും. കൂടാതെ പോക്‌സോ നിയമത്തിലെ സെക്ഷന്‍ 8 പ്രകാരം അയാള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും'- കോടതി പറഞ്ഞു.

Keywords: News, National, India, Kolkata, Top-Headlines, High Court, Verdict, Case, Assault, Accused, Calcutta high court ruling on assault case

Post a Comment