Refused Marriage | വിവാഹ ചടങ്ങുകൾക്കിടയിൽ അമ്പരപ്പിക്കുന്ന സംഭവം; ആചാര കർമത്തിനിടെ വരന്റെ കൈ കണ്ട ഉടൻ വധുവിന്റെ നിലവിളി; കല്യാണത്തിന് വിസമ്മതിച്ചു; ഒടുവിൽ സംഭവിച്ചത്!
Apr 24, 2022, 19:46 IST
ആഗ്ര:(www.kvartha.com) ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിൽ വിവാഹ ചടങ്ങുകൾക്കിടയിൽ അമ്പരപ്പിക്കുന്ന സംഭവം. വിവാഹത്തിന്റെ ഭാഗമായുള്ള ഒരു ആചാര കർമത്തിനിടെ വരന്റെ കൈ കണ്ട ശേഷം വധു നിലവിളിച്ചു. മാത്രവുമല്ല, വധു വിവാഹം കഴിക്കാൻ വിസമ്മതിച്ചു. നീണ്ട ചർചകൾ നടന്നെങ്കിലും യുവതി തീരുമാനത്തിൽ ഉറച്ചുനിന്നു. തുടർന്ന് വിഷയം പഞ്ചായതിലും പൊലീസ് സ്റ്റേഷനിലും എത്തി. അവിടെയും പക്ഷേ, കാര്യങ്ങൾ നടന്നില്ലെന്ന് സ്റ്റേഷൻ ഓഫീസർ ജയ്ത്പൂർ മനോജ് ശർമയെ ഉദ്ധരിച്ച് അമർ ഉജാല റിപോർട് ചെയ്തു.
സംഭവം ഇങ്ങനെ
ഗാസിയാബാദിലെ ഭൂപ്പുര കുടിയിൽ നിന്നാണ് വിവാഹ ചടങ്ങുകൾ നടക്കുന്ന ബഹിലെ ജയ്ത്പൂരിലേക്ക് ഘോഷയാത്രയായി വരനും സംഘവും എത്തിയത്. ആഡംബരത്തോടെയാണ് അവരെ വരവേറ്റത്. വിവാഹ ചടങ്ങുകൾ നടക്കുകയും ഏഴു പ്രദക്ഷിണങ്ങളും നടന്നു. യാത്രയയപ്പിന് മുമ്പ് ഒരു ചടങ്ങ് കൂടിയുണ്ടായിരുന്നു. അതിനായി വരൻ വെണ്ണീർ എടുത്തപ്പോൾ, അയാളുടെ അറ്റുപോയ ചൂണ്ടുവിരൽ വധുവിന്റെ കണ്ണിൽ പെട്ടു. അതോടെ വധു നിലവിളിക്കുകയും വിവാഹത്തിൽ നിന്ന് പിന്മാറുന്നതായും പറഞ്ഞു. വധുവിന്റെ ഈ തീരുമാനം അവിടെ കൂടി നിന്നവരിലെല്ലാം ഞെട്ടലുണ്ടാക്കി.
വിരൽ മുറിഞ്ഞത് എന്തുകൊണ്ട്?
വൈദ്യുത ഷോകേറ്റാണ് വിരൽ മുറിഞ്ഞതെന്ന് വരന്റെ ഭാഗത്ത് നിന്ന് പറഞ്ഞു. പെൺകുട്ടിയെ വിശ്വസിപ്പിക്കാനുള്ള ശ്രമവും നടന്നു. പക്ഷേ അവൾ സമ്മതിച്ചില്ല. ഇതിന് പിന്നാലെയാണ് വിഷയം പൊലീസിൽ എത്തിയത്. ഇതിനിടെ പ്രശ്‌നം ഒത്തുതീർപ്പാക്കാൻ പഞ്ചായതും ചർച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഏറെ നേരം ഇരുവശത്തുമുള്ളവർ തമ്മിൽ വാക്കേറ്റമുണ്ടായെങ്കിലും കാര്യങ്ങൾ നടക്കാതെ വന്നതോടെ വധുവില്ലാതെ വരന് മടങ്ങേണ്ടി വന്നു.

Keywords: News, National, Top-Headlines, Agra, Marriage, Wedding, Bride, Grooms, Uttar Pradesh, Bride Refused Marriage Seeing Hand Of Groom In Agra.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.