Prayer Space | വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ റമദാന്‍ വ്രതത്തിലായിരുന്ന അതിഥികള്‍ക്ക് നിസ്‌ക്കാരത്തിന് ഇടം നല്‍കി വധൂവരന്മാര്‍; മാറിനിന്ന് പ്രാര്‍ഥനയോടെ കൂപ്പുകൈകളുമായി വീക്ഷിച്ച് അമൃതയും ഗൗതമും
Apr 27, 2022, 14:46 IST
തൃശൂര്‍: (www.kvartha.com) വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ റമദാന്‍ വ്രതത്തിലായിരുന്ന അതിഥികള്‍ക്ക് നിസ്‌ക്കാരത്തിന് ഇടം നല്‍കി വധൂവരന്മാര്‍. നടുവട്ടം അയിലക്കാട് റോഡിലുള്ള ജയ നിവാസില്‍ ഗോപാലകൃഷ്ണനും കുടുംബവുമാണ് മതസൗഹാര്‍ദ്ദത്തിന് മാതൃകയായത്.
ഗോപാലകൃഷ്ണന്റെയും ജയലക്ഷ്മിയുടെയും മകള്‍ അമൃതയുടെയും ഒഡീഷ പട്ടപ്പുര്‍ കൈതബേതയില്‍ ജനാര്‍ദനന്‍ മല്ലയുടെയും സരോജിനി മല്ലയുടെയും മകന്‍ ഗൗതമിന്റെയും വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹത്തിന് ശേഷമുള്ള സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ക്കാണ് നിസ്‌കാരത്തിനാവശ്യമായ സൗകര്യം ഒരുക്കി നല്‍കിയത്.
വൈകുന്നേരം അമൃതയുടെ വീട്ടില്‍വച്ച് നടത്തിയ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാനായി, ക്ഷണം ലഭിച്ച അതിഥികള്‍ ഒരോരുത്തരായി എത്തി. എന്നാല്‍ റമദാന്‍ കാലമായതിനാല്‍ നോമ്പെടുക്കുന്ന നിരവധി പേരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് വ്രതമെടുത്തവര്‍ക്കായി പന്തലില്‍ പെട്ടെന്നുതന്നെ നോമ്പുതുറയ്ക്ക് സൗകര്യമൊരുക്കിയത്
വേദിയില്‍ വധൂവരന്മാര്‍ ഇരിക്കുന്ന സ്ഥലമായിരുന്നു ഇതിനായി ഒരുക്കിയത്. ഇവിടെ നില്‍ക്കുകയായിരുന്ന, അമൃതയും ഗൗതവും കുറച്ച് സൈഡിലേക്ക് മാറി നിന്ന് നോമ്പുതുറയോട് സഹകരിച്ചു. താഴെ പന്തലിലും കുറെപ്പേര്‍ നിസ്‌കരിച്ചു. ഇതെല്ലാം നടക്കുമ്പോള്‍ പ്രാര്‍ഥനയോടെ കൂപ്പുകൈകളുമായി ഗൗതമും അമൃതയും വേദിക്കരികില്‍ നില്‍ക്കുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.