ഇരുവരും സ്‌കൂൾ പഠനം ഉപേക്ഷിച്ച് ഒരേ അയൽപക്കത്താണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 16ന് വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ മാതാപിതാക്കൾ രാജ മീരാസുദർ സർകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്‌ടർമാർ പരിശോധിച്ചപ്പോൾ ഒമ്പത് മാസം ഗർഭിണിയാണെന്ന് മനസിലായി. അന്നുതന്നെ പെൺകുട്ടി ഒരു പെൺകുഞ്ഞിന് ജന്മം നൽകി.
ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയും ആൺകുട്ടിയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. 12കാരനെ തഞ്ചാവൂരിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി. പ്രസവത്തിന് മുമ്പ് പെൺകുട്ടിയും അവളുടെ മാതാപിതാക്കളും ഗർഭിണിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് ഇൻസ്പെക്ടർ രവിമതി പറഞ്ഞു.
Keywords: News, National, Top-Headlines, Tamilnadu, Molestation, Students, Arrested, Boy, Police, Crime, Pocso Act, Boy Arrested Under Pocso Act After Teen Girl Delivers Baby In Tamilnadu.
< !- START disable copy paste -->
< !- START disable copy paste -->