Follow KVARTHA on Google news Follow Us!
ad

Bomb| പാനൂരില്‍ ഉഗ്രശേഷിയുള്ള 4 നാടന്‍ ഐസ്‌ക്രീം ബോംബുകള്‍ പിടികൂടി; കണ്ടെത്തിയത് ആള്‍ താമസമില്ലാത്ത വീടിന്റെ അടുക്കളയുടെ ടെറസില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Bomb,Police,Raid,Message,News,Kerala,
കൂത്തുപറമ്പ്: (www.kvartha.com 19.04.2022) പാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ മൊകേരിയില്‍ രഹസ്യവിവരമനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ നാല് ഉഗ്രശേഷിയുള്ള നാടന്‍ ഐസ് ക്രീം ബോംബുകള്‍ പിടികൂടി. മൊകേരി കുന്നുമ്മലില്‍ നിന്നാണ് ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ നടത്തിയ പരിശോധനയില്‍ ബോംബുകള്‍ കണ്ടെത്തിയത്.

Four high-powered homemade ice cream bombs seized in Panur, Bomb, Police, Raid, Message, News, Kerala

അബ്ദുല്‍ സമദ് എന്നയാളുടെ താമസമില്ലാത്ത വീടിന്റെ അടുക്കളയുടെ ടെറസില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. ഒഴിഞ്ഞ ഐസ് ക്രീം ബോള്‍ ഉപയോഗിച്ച് നിര്‍മിച്ചവയാണ് പിടികൂടിയ ബോംബുകള്‍. സ്ഥലത്തു നിന്നും ചണ നൂലുകള്‍, വെടിമരുന്ന് തിരി എന്നിവയും പൊലീസ് കണ്ടെത്തി.

പാനൂര്‍ എസ് ഐ മനോഹരന്‍, എസ് ഐ ബെന്നി മാത്യൂ, എ എസ് ഐ സുജോയ്, ബോംബ് സ്‌ക്വാഡ് എസ് ഐ ബാബു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ലിമേഷ്, പ്രവീണ്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Keywords: Four high-powered homemade ice cream bombs seized in Panur, Bomb, Police, Raid, Message, News, Kerala.

Post a Comment