'ഈ ഉദ്യമത്തിലൂടെ കരള്‍ മാറ്റിവെക്കല്‍ ആവശ്യമായ നിര്‍ധനരായ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ശസ്ത്രക്രിയ നല്‍കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് സോനു സൂദ് പറഞ്ഞു. വര്‍ധിച്ച് വരുന്ന കരള്‍ രോഗങ്ങളും കരള്‍ ദാതാക്കളുടെ ലഭ്യതക്കുറവും മൂലം കുഞ്ഞുങ്ങളിലെ മരണനിരക്ക് ഉയരുന്നത് ആശങ്കാജനകമാണെന്നും താരം പറഞ്ഞു. ഇതേ കുറിച്ച് അവബോധം വളര്‍ത്താനും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും നമുക്കൊരുമിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശസ്ത്രക്രിയ ആവശ്യമായിട്ടും അത് നിര്‍വഹിക്കാന്‍ സാധിക്കാതെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമായി എന്റെയും ആസ്റ്റര്‍ വലന്റിയേഴ്സിന്റെയും ശബ്ദമെത്തുമെന്ന് പ്രത്യാശിക്കാം എന്നും അദ്ദേഹം പറഞ്ഞു.
കരള്‍ മാറ്റിവെക്കല്‍ പോലുള്ള ജീവന്‍ രക്ഷാ ചികിത്സകള്‍ ചെലവേറിയതും എല്ലാവര്‍ക്കും പ്രാപ്യമല്ലാത്തതുമാണ് എന്നത് ദൗര്‍ഭാഗ്യകരമായ യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയും അതിജീവിക്കാനാവശ്യമായ പരിശ്രമങ്ങള്‍ എല്ലാവരുടേയും സഹകരണത്തോടെ നടത്തുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ ആസാദ് മൂപ്പന്‍ പറഞ്ഞു.
ഈ കൂട്ടായ്മയനുസരിച്ച് ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍ മെഡ് സിറ്റി കൊച്ചി, ആസ്റ്റര്‍ സി എം ഐ ബെന്‍ഗ്ലൂറു, ആസ്റ്റര്‍ ആര്‍ വി ബെന്‍ഗ്ലൂറു എന്നീ ഹോസ്പിറ്റലുകളിലാണ് ചികിത്സാ സഹായം ലഭ്യമാക്കുകയെന്നും ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ഒമാന്‍ ആന്‍ഡ് കേരള റീജ്യനല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
Keywords: Bollywood Actor Sonu Sood joins hands with Aster Volunteers to raise awareness on liver disease and help children in need of transplant, Mumbai, News, Health, Health and Fitness, Bollywood, Actor, Children, National.