2020 ഫെബ്രുവരി 12ന് മധ്യപ്രദേശില്‍ നിന്നുള്ള ബി എസ് സി രണ്ടാം വര്‍ഷ വിദ്യാര്‍ഥി ശിവകുമാര്‍ ത്രിവേദിയെ കാണാതായിരുന്നു. അജ്ഞാത മൃതദേഹമായതിനാലാണ് അന്ന് മൃതദേഹം സംസ്‌കരിച്ചതെന്നാണ് പറയുന്നത്. 2020 ഫെബ്രുവരി 15 ന് വാരണാസിയിലെ രാംനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തടാകത്തില്‍ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. പോസ്റ്റ് മോർടം റിപോര്‍ടില്‍ മുങ്ങിമരണമാണെന്ന് കണ്ടെത്തി. അടുത്ത ദിവസം ശിവകുമാറിന്റെ പിതാവ് പ്രദീപ് കുമാര്‍ ത്രിവേദി (50) മകനെ കാണാതായത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.
അതേസമയം ഫെബ്രുവരി 12ന് നഗരത്തിലെ ലങ്കാ പൊലീസ് സ്റ്റേഷനില്‍ വിദ്യാര്‍ഥിയെ കൊണ്ടുവന്നിരുന്നതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി 2020 ഓഗസ്റ്റ് 20 ന് അലഹബാദ് ഹൈകോടതി പരിഗണിച്ചിരുന്നു. നവംബറില്‍ ഹൈകോടതി അന്വേഷണം സിബിക്ക് കൈമാറി. സിബി.-സിഐഡി അന്വേഷണത്തില്‍ യുവാവിന്റെ മൃതദേഹം ലങ്കാ പൊലീസ് സ്റ്റേഷനില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള തടാകത്തില്‍ കണ്ടെത്തിയതായും അത് 'അജ്ഞാത മൃതദേഹം' ആയതിനാല്‍ സംസ്‌കരിച്ചതായും പറയുന്നു.
ശിവകുമാറിനെ കാണാതായ അന്ന് രാത്രി തന്നെ സ്റ്റേഷനില്‍ കൊണ്ടുവന്ന കാര്യം പൊലീസ് അറിയിച്ചില്ലെന്ന് പിതാവ് ആരോപിക്കുന്നു. ഒരു ഫോണ്‍ ലഭിച്ചതിനെ തുടര്‍ന്ന് വിദ്യാർഥിയെ ലങ്ക പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു. 'യൂനിവേഴ്‌സിറ്റിയിലെ ആംഫി തിയേറ്റര്‍ മൈതാനത്ത് നിന്ന് ചില പൊലീസ് ഉദ്യോഗസ്ഥര്‍ ശിവകുമാറിനെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി', പ്രദീപ് പറഞ്ഞു.
'തടാകത്തില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം ലോകല്‍ പൊലീസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ അവഗണിച്ചു. എന്നാല്‍ ശരീരത്തില്‍ നിന്ന് കണ്ടെടുത്ത പല്ലുകളിലും മുടിയിലും സിബി - സിഐഡി ഡിഎന്‍എ പരിശോധന നടത്തി. ഡിഎന്‍എ അച്ഛനായ പ്രദീപിന്റെ രക്ത സാംപിളുമായി സാമ്യമുണ്ടെന്ന് കണ്ടെത്തി, സംസ്ഥാന സര്‍കാരിനെ പ്രതിനിധീകരിച്ച് ഹൈകോടതിയില്‍ ഹാജരായ അഡീഷണല്‍ ഗവണ്‍മെന്റ് അഡ്വകേറ്റ് സയ്യിദ് അലി (എജിഎ) മുര്‍താസ പറഞ്ഞു.
'ഫോണിലൂടെ ആരോ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് കാണാതായ ദിവസം വിദ്യാര്‍ഥിയെ ലങ്കാ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ആഹാരം നല്‍കുകയും അവിടെ താമസിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവ് ആരെയും അറിയിക്കാതെ പോകുകയായിരുന്നു. പൊലീസ് അതിക്രമത്തിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല', എജിഎ കൂട്ടിച്ചേര്‍ത്തു,
പൊലീസ് അന്വേഷണത്തില്‍ വീഴ്ചപറ്റിയെന്നും ദുരൂഹസാഹചര്യത്തില്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒരു യുവാവിനെ കാണാതായിട്ട് സമീപ പ്രദേശങ്ങളിലോ, അടുത്തുള്ള പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ലഭിച്ച അജ്ഞാത മൃതദേഹങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനും പകരം അവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ അന്വേഷണത്തിന് പോയെന്നും പ്രദീപിന്റെ അഭിഭാഷകനായ സുഭാഷ് തിവാരി ചൂണ്ടിക്കാട്ടി. ഹൈകോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാലും ജസ്റ്റിസ് പിയൂഷ് അഗര്‍വാളും വാദം കേട്ട ശേഷം കേസ് ജൂലൈ 14 ന് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി പരിഗണിച്ചിട്ടുണ്ട്.
Keywords: News, National, Top-Headlines, Uttar Pradesh, Lucknow, Student, Missing, Police, Dead Body, Body police cremated, Missing BHU Student, Body police cremated in 2020 was of missing BHU student.
< !- START disable copy paste -->