ഇസ്ലാമാബാദ്: (www.kvartha.com) പാകിസ്താനിലെ കറാച്ചി സര്‍വ്വകലാശാലയ്ക്ക് സമീപം വന്‍ സ്‌ഫോടനം നടന്നതായി റിപോര്‍ട്. കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റിയൂടിന് സമീപം വാനില്‍ സ്‌ഫോടനം ഉണ്ടായതായി പാക് മാധ്യമമായ ഡോണ്‍ ന്യൂസ് ടിവിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
പൊട്ടിത്തെറിയില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് പ്രാഥമിക വിവരങ്ങള്‍. ഒരു വെള്ള വാന്‍ അഗ്‌നിക്കിരയാകുന്നതും പുക ഉയരുന്നതുമാണ് ടെലിവിഷന്‍ ഫൂടേജിലെ പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്.
#BREAKING | CCTV footage of the moment of the car explosion at Karachi University shows a suicide bomber self-detonating & killing at least 2 Chinese nationals. Tune in to watch #LIVE here - https://t.co/PVPLs8g0u5 pic.twitter.com/CYY3s585Vh
— Republic (@republic) April 26, 2022
പൊലീസും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. സ്ഫോടനത്തിന്റെ നിജസ്ഥിതി പരിശോധിച്ചുവരികയാണെന്നും സ്ഫോടനം അട്ടിമറിയാണോ അപകടമാണോ എന്ന് അന്വേഷിച്ചുവരികയാണെന്നും എസ്പി ഗുല്‍ഷന്‍ പറഞ്ഞു.
'സ്‌ഫോടനത്തിന്റെ സ്വഭാവം നിര്‍ണയിക്കാന്‍ ബോംബ് നിര്‍വീര്യമാക്കുന്ന സ്‌ക്വാഡിനെയും വിളിച്ചിട്ടുണ്ട്,'- അദ്ദേഹം പറഞ്ഞു.