'യച്ചൂരി യാത്ര ചെയ്ത കെഎല്‍ 18 എ ബി-5000 ഫോര്‍ച്യൂണര്‍ വണ്ടി ഇരിങ്ങണ്ണൂര്‍ കുഞ്ഞിപ്പുര മുക്കില്‍ മൊടവന്തേരിയിലെ ചുണ്ടയില്‍ സിദ്ദീഖിന്റെതാണ്. ഇദ്ദേഹം നിരവധി കേസില്‍ പ്രതിയാണ്. 2010 ഒക്ടോബര്‍ മാസം 21 ന് നാദാപുരം പൊലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 582/2010 രജിസ്റ്റര്‍ ചെയ്ത, ഇൻഡ്യൻ ആര്‍മി ഉദ്യോഗസ്ഥനായ സജിന്‍ ചന്ദ്രന്‍ എന്നയാളെ അകാരണമായി തടഞ്ഞ് വെച്ച് മര്‍ദ്ദിച്ചവശനാക്കിയ സംഘത്തിന്റെ നേതാവാണ് ഇയാൾ. ഇതിന് പുറമേ നാദാപുരം മേഖലയില്‍ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്', ഹരിദാസ് പറഞ്ഞു.
സിപിഎം കോഴിക്കോട് ജില്ലാ സെക്രടറി മോഹനന്‍ മാസ്റ്ററുടെ നിര്‍ദേശ പ്രകാരമാണ് വാഹനമെത്തിച്ചത്. സിപിഎമുമായി പുലബന്ധമില്ലാത്ത ഇയാള്‍ പകല്‍ ലീഗും രാത്രികാലങ്ങളില്‍ എസ്ഡിപിഐയുടെയും പ്രവര്‍ത്തകനാണ്. അതോടൊപ്പം തന്നെ ഇയാള്‍ സിപിഎമുമായും സജീവ ബന്ധം നിലനിര്‍ത്തുന്നു. സിദ്ദീഖിന്റെ വാഹനം അഖിലേന്ത്യാ സെക്രടറി ഉപയോഗിച്ചതിലൂടെ സിപിഎമും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ് വ്യക്തമാകുന്നത്. അഖിലേന്ത്യാ സെക്രടറിക്ക് ഉപയോഗിക്കാനുള്ള വാഹനം പോലും എസ്ഡിപിഐക്കാന്‍ നല്‍കേണ്ട സാഹചര്യം വ്യക്തമാക്കുന്നത് സിപിഎം നേതൃത്വവും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ്.
സജിന്‍ ചന്ദ്രനെ അക്രമിച്ചതിലും ദുരൂഹതയുണ്ട്. സജിന്‍ ചന്ദ്രനെ കൊല്ലാനുള്ള നീക്കമാണ് നടന്നത്. ഈ കേസ് ഒതുക്കിത്തീര്‍ക്കാന്‍ നിരവധി തവണ മധ്യസ്ഥത വഹിച്ചത് സിപിഎം നേതാക്കളാണ്. ഈ കേസുമായി ബന്ധപ്പെട്ട് ചുണ്ടയില്‍ സിദ്ദീഖിനെ സഹായിക്കാനുള്ള ഒത്തുകളിയുടെ ഭാഗമാണോ ഇത്തരം കൊടുക്കല്‍ വാങ്ങലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണം. എസ്ഡിപിഐയെ സഹായിക്കാനുള്ള സിപിഎം വ്യഗ്രത കേരളത്തിലങ്ങോളമിങ്ങോളം നമുക്ക് കാണാന്‍ സാധിക്കുമെന്നും എന്‍ ഹരിദാസ് പ്രസ്താവനയില്‍ ആരോപിച്ചു.

Keywords: News, Kerala, Kannur, BJP, Conference, Criminal Case, Politics, CPM, Kozhikode, Top-Headlines, Party Congress, BJP leader against Sitaram Yechury's vehicle used in party congress.
< !- START disable copy paste -->