കണ്ണൂര്‍: (www.kvartha.com) അഖില കേരള അടിസ്ഥാനത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള തുളുനാട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക ചെറുകഥാ അവാര്‍ഡ് ഒന്നാം സ്ഥാനം പ്രശസ്തി പത്രവും ഫലകവും എഴുത്തുകാരിയും വിദ്യാഭ്യാസ പ്രവര്‍ത്തകയും കണ്ണൂര്‍ ഡയറ്റ് ലക്ചററുമായ അനുപമ ബാലകൃഷ്ണന്റെ 'ഔസേപ്പേട്ടന്റെ ശവം സൂക്ഷിപ്പുകാരന്‍' എന്ന ചെറുകഥയ്ക്ക് ലഭിച്ചു.
വിദ്യാഭ്യാസലേഖനങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ കേരള സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റിയൂട് പുരസ്‌കാരം , ബിഷപ് മാര്‍ ഗ്രിഗോറിയസ് മെത്രാപോലിത പുരസ്‌കാരം, പെണ്‍ വീട് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഓഖി എന്ന കഥയ്ക്ക് സംഘശബ്ദം സാഹിത്യപുരസ്‌കാരവും ലഭിച്ചു.
കെ സി സി പി എല്‍ മാനേജിങ് ഡയറക്ടര്‍ ആനകൈ ബാലകൃഷ്ണനാണ് ഭര്‍ത്താവ്. തേജസിനി, സൂര്യതേജസ് എന്നിവര്‍ മക്കളാണ്.
Keywords: Anupama Balakrishnan wins Thulunad Short Story Award, Kannur, News, Award, Writer, Winner, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.