Follow KVARTHA on Google news Follow Us!
ad

Aster Hospital Group| ഇന്‍ഡ്യയിലെ ഏറ്റവും മികച്ച രോഗീ സൗഹൃദ ആശുപത്രിക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങി ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഗ്രൂപ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Health,Health and Fitness,Award,Kerala,
കൊച്ചി: (www.kvartha.com) ആശുപത്രി സേവനങ്ങള്‍ പ്രദാനം ചെയ്യുന്നവരുടെ ദേശീയ തലത്തിലുള്ള ഏറ്റവും വലിയ സംഘടനയായ അസോസിയേഷന്‍ ഓഫ് ഹെല്‍ത് കെയര്‍ പ്രൊവൈഡേഴ്സ് ഇന്‍ഡ്യയുടെ ഏറ്റവും മികച്ച രോഗീ സൗഹൃദ ആശുപത്രിക്കുള്ള അവാര്‍ഡ് ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഗ്രൂപ് ഏറ്റുവാങ്ങി.
 



മുംബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍ മിംസ് കണ്ണൂര്‍, ആസ്റ്റര്‍ സനദ്, ആസ്റ്റര്‍ സി എം ഐ, ആസ്റ്റര്‍ മെഡ് കെയര്‍ എന്നിവയുടെ പ്രതിനിധികള്‍ ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.

പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ, കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് എല്ലാവിധ ചികിത്സാ സൗകര്യങ്ങളും നല്‍കി സഹകരിച്ചതിനും നേരത്തെ തന്നെ ആസ്റ്റര്‍ പ്രശസ്തി നേടിയിരുന്നു. ഒത്തിരി അംഗീകാരങ്ങളും ആസ്റ്ററിനെ തേടിയെത്തിയിട്ടുണ്ട്.

Keywords: Aster Hospital Group receives award for Best Patient Friendly Hospital in India, Kochi, News, Health, Health and Fitness, Award, Kerala.




Post a Comment