Follow KVARTHA on Google news Follow Us!
ad

Assault | കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തു: ലഹരി മാഫിയയുടെ ആക്രമണത്തില്‍ സി പി എം ബ്രാഞ്ച് സെക്രടറിക്ക് പരിക്ക്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,attack,CPM,hospital,Treatment,Police,Complaint,Kerala,
കഴക്കൂട്ടം: (www.kvartha.com) കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത സി പി എം ബ്രാഞ്ച് സെക്രടറിക്ക് ലഹരി മാഫിയയുടെ ആക്രമണത്തില്‍ പരിക്ക്. ശ്രീകാര്യം കാര്യവട്ടം സിപിഎം കുറ്റിച്ചല്‍ ബ്രാഞ്ച് സെക്രടറി അനില്‍കുമാറിനാണ് അഞ്ചംഗ ലഹരി മാഫിയയുടെ ആക്രമണമേറ്റത്.

വീടിന്റെ പരിസരത്ത് നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമിച്ചതെന്നാണ് പരാതി. കല്ല് കൊണ്ട് തലയ്ക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനില്‍ കുമാറിനെ തിരുവനന്തപുരം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Cannabis use questioned: CPM branch secretary injured after drunken mafia attack, Thiruvananthapuram, News, Attack, CPM, Hospital, Treatment, Police, Complaint, Kerala


സംഭവത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്തു. വീട്ടിനു മുന്നിലെ മതിലില്‍ ഇരുന്ന് കഞ്ചാവ് വലിച്ചത് വിലക്കിയതാണ് ആക്രമണ കാരണം.

Keywords: Cannabis use questioned: CPM branch secretary injured after drunken mafia attack, Thiruvananthapuram, News, Attack, CPM, Hospital, Treatment, Police, Complaint, Kerala.

Post a Comment