Follow KVARTHA on Google news Follow Us!
ad

Arrested |ചരക്ക് സേവനത്തിന്റെ പേരില്‍ ഇടപാടുകാരിയില്‍ നിന്നും 7 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Cheating,Police,Arrested,National,
ന്യൂഡെല്‍ഹി: (www.kvartha.com) ചരക്ക് സേവനത്തിന്റെ പേരില്‍ ഇടപാടുകാരിയില്‍ നിന്നും ഏഴ് കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഡെല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW) ആണ് സന്ദീപ് ടില്‍വാനി എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്.

Man arrested for cheating logistics company of Rs 7 crore, New Delhi, News, Cheating, Police, Arrested, National


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


വ്യാജ ടെലിഗ്രാഫിക് ട്രാന്‍സ്ഫര്‍ വഴി ലോജിസ്റ്റിക്‌സ് കംപനി ഡയറക്ടറില്‍ നിന്നും ഏഴ് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ഏപ്രില്‍ 16 ന് ഹൈദരാബാദില്‍ നിന്നുമാണ് സന്ദീപ് ടില്‍വാനിയെ അറസ്റ്റ് ചെയ്യുന്നത്.

ഉപ്മ ശര്‍മ എന്ന യുവതിയാണ് പരാതിക്കാരി. ചരക്ക് സേവനങ്ങള്‍ക്കായി 11,20,00,000 രൂപയുടെ 640 ടണ്‍ കന്‍ടെയ്‌നര്‍ അരി വാങ്ങുന്നതിനായി 74 ബുകിംഗുകള്‍ പ്രതി തന്റെ കംപനിക്ക് നല്‍കിയെന്ന് ഇരയായ ഉപ്മ ശര്‍മ പരാതിയില്‍ പറഞ്ഞു.

കംപനി ഡയറക്ടറുടെ വിശ്വാസം നേടുന്നതിനായി സന്ദീപ് ടില്‍വാനി ആദ്യം ടെലിഗ്രാഫിക് ട്രാന്‍സ്ഫര്‍ വഴി പണമിടപാടുകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് പണമടച്ചില്ല.

ഇതിനിടെ, സന്ദീപ് ടില്‍വാനി ഉപ്മ ശര്‍മയോട് ബാക്കിയുള്ള സാധനങ്ങളുടെ ബില്‍ നല്‍കാന്‍ അഭ്യര്‍ഥിക്കുകയും പണമടച്ചതിന് തെളിവായി ടെലിഗ്രാഫിക് ട്രാന്‍സ്ഫറിന്റെ ഒരു പകര്‍പ് അയച്ചുകൊടുക്കുകയും ചെയ്തു.

എന്നാല്‍ ടെലിഗ്രാഫിക് പണമിടപാടുകളുടെ സ്‌ക്രീന്‍ഷോടുകള്‍ ഉള്‍പെടെയുള്ള വ്യാജ ബിലുകളാണ് വാട്സ് ആപ് വഴി പ്രതി ഇടപാടുകാരിക്ക് കൈമാറിയത്.

തുടര്‍ന്ന് ഉപ് മ ശര്‍മ തരാനുള്ള പണത്തിന്റെ ഡിറ്റെയില്‍സ് അയച്ചുകൊടുത്തു. എന്നാല്‍ കുടിശ്ശികയുള്ള പേയ്മെന്റുകളൊന്നും തന്നെ പ്രതി പരാതിക്കാരിക്ക് നല്‍കിയില്ല.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സന്ദീപ് ടില്‍വാനി തായ്ലന്‍ഡില്‍ നിന്നുള്ള ഒരു ബാങ്കിനെയും പ്രതിനിധീകരിച്ചിട്ടില്ലെന്നും ഏഴ് കോടി രൂപ തട്ടിയെടുത്ത് തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും പരാതിക്കാരി തിരിച്ചറിഞ്ഞു.

അന്വേഷണത്തില്‍ ഒരു വര്‍ഷത്തിനിടെ ഇയാള്‍ മൂന്ന് വിലാസങ്ങള്‍ മാറ്റിയതായും കണ്ടെത്തി. ഇയാളുടെ യഥാര്‍ഥ പാസ്പോര്‍ട് 2019-ല്‍ ബാങ്കോകില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. അതിനുശേഷം അനധികൃതമായി ഇന്‍ഡ്യയിലേക്ക് കടക്കുകയായിരുന്നു.

തുടര്‍ന്ന് പുതിയ പേരില്‍ പാസ്പോര്‍ടിനും അപേക്ഷിച്ചിരുന്നു. പുതിയ പാസ്പോര്‍ട് ലഭിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ പേരും ജനനത്തീയതിയും മാറ്റി. പ്രതിയെ പിടികൂടി കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

Keywords: Man arrested for cheating logistics company of Rs 7 crore, New Delhi, News, Cheating, Police, Arrested, National.

Post a Comment