ഗുഡ് ഗാവ്: (www.kvartha.com) തല്ലിയതിന് പ്രതികാരമായി തന്റെ മുന്‍ വീട്ടുടമയെ വെടിവച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ 20കാരന്‍ അറസ്റ്റില്‍. സംഭവത്തിനുശേഷം മോടോര്‍ സൈകിളില്‍ രക്ഷപ്പെട്ട കൈലാഷ് എന്ന യുവാവിനെ ആണ് ഗുഡ് ഗാവില്‍ നിന്നും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്നും കണ്ടെത്തിയത് ഞെട്ടിക്കുന്ന സാധനങ്ങളാണെന്ന് റിപോര്‍ടുണ്ട്. മരിച്ചയാളുടെ ബന്ധുവും സംഭവത്തിന്റെ ദൃക്‌സാക്ഷിയുമായ ദീപകിന്റെ പരാതിയിലാണ് അറസ്റ്റ്.
സംഭവത്തെ കുറിച്ച് ഗുഡ് ഗാവ് പൊലീസ് വക്താവ് സുഭാഷ് ബോകെന്‍ പറയുന്നത്:
ബിലാസ്പൂര്‍ ഖുര്‍ദ് സ്വദേശിയായ ദീപക് ആണ് വ്യാഴാഴ്ച വീടിന് സമീപം വെടിയേറ്റ് മരിച്ചത്. രാത്രി 7.15 ഓടെ വീടിന് സമീപം വെച്ച് സന്ദീപിനോട് സംസാരിച്ച് കാറിനടുത്തേക്ക് നടക്കുമ്പോള്‍ പ്രതി കൈലാഷ് മോടോര്‍ സൈകിളില്‍ എത്തി നിരവധി തവണ ദീപകിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതി രക്ഷപ്പെടുകയും ചെയ്തു.
നിരവധി തവണ വെടിയേറ്റതോടെ ദീപക് കുഴഞ്ഞുവീഴുകയുണ്ടായി. ബഹളം കേട്ട് ബന്ധുക്കളും അയല്‍ക്കാരും ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈലാഷിനെ പിന്തുടരാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
കൈലാഷ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ദീപകില്‍ നിന്ന് ഒരു മുറി വാടകയ്ക്ക് എടുത്തിരുന്നു. ഈ സമയം ഇവര്‍ തമ്മില്‍ വാക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രകോപിതനായ ദീപക് കൈലാഷിനെ തല്ലുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമായി ദീപകിനെ വെടിവച്ച് കൊലപ്പെടുത്തിയതാകാം.
ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 (കൊലപാതകം), ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ ബിലാസ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസെടുത്തത്.
പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഇയാള്‍ക്കെതിരെ റോഹ് തകില്‍ രണ്ട് വധശ്രമക്കേസുകള്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റകൃത്യം ചെയ്യാന്‍ ഉപയോഗിച്ച പിസ്റ്റള്‍, മോടോര്‍ സൈകിള്‍, ഏഴ് ഒഴിഞ്ഞ ഷെലുകള്‍, രണ്ട് ലൈവ് റൗന്‍ഡുകള്‍ എന്നിവ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.
ജില്ലാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Keywords: Gurgaon: 20-year-old murders landlord in revenge for slap, arrested, Mumbai, News, Arrested, Police, Complaint, Murder, National.