മുംബൈ: (www.kvartha.com) 19 കാരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ 21കാരന്‍ അറസ്റ്റില്‍. മുംബൈ പൊലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.
ഏപ്രില്‍ 19 നാണ് ഇതുസംബന്ധിച്ച് പെണ്‍കുട്ടി മുംബൈ മിരാ ഭയന്ദര്‍ വസായ് വിരാര്‍ (MBVP) പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത പൊലീസ് പിന്നീട് അന്വേഷണത്തിനായി സൈബര്‍ പൊലീസ് യൂനിറ്റിലേക്ക് കൈമാറി.
കോളജ് വിദ്യാര്‍ഥിയാണെന്നും തനിക്ക് ഇന്‍സ്റ്റാഗ്രാം അകൗണ്ട് ഉണ്ടെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. 'cindivv_' എന്ന അകൗണ്ട് ഉപയോഗിച്ച് അജ്ഞാതനായ വ്യക്തി സ്വകാര്യ ഫോടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ തന്റെ സുഹൃത്തുക്കള്‍ക്കും തനിക്ക് അറിയാവുന്ന മറ്റ് ആളുകള്‍ക്കും അയച്ചുകൊടുക്കുന്നുണ്ടെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
മാത്രമല്ല ഫോടോകള്‍ പങ്കുവയ്ക്കാന്‍ അയാള്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തിയ പൊലീസ് സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റം ചെയ്‌തെന്ന് ഉറപ്പുവരുത്തിയശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
മീരാ റോഡിലെ ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരനായ അനികേത് ആണ് പ്രതി. ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 354 (ഡി) പിന്തുടരല്‍, 506 ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, 66 സി ഐഡന്റിറ്റി മോഷണം എന്നിവ പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് പിന്നീട് ജാമ്യം അനുവദിച്ചു.

Keywords: Mumbai: Man arrested for circulating woman’s photos on Instagram, threatening her to share intimate clicks, Mumbai, News, Complaint, Police, Arrested, Mobile Phone, National.