Follow KVARTHA on Google news Follow Us!
ad

Arrest | ഭര്‍ത്താവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന കേസില്‍ യുവതിയും പുരുഷ സുഹൃത്തും അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Mumbai,News,Dead Body,Hang Self,Police,Arrested,National,
മൊഹാലി: (www.kvartha.com) ഭര്‍ത്താവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന കേസില്‍ യുവതിയും പുരുഷ സുഹൃത്തും അറസ്റ്റില്‍. മൊഹാലിയിലെ കുംബ്ര ഗ്രാമത്തില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് 39 കാരിയായ സ്ത്രീയെയും 45 കാരനായ പുരുഷ സുഹൃത്തിനെയും ഫേസ്-8 പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

Youth Found Dead in House, Mumbai, News, Dead Body, Hang Self, Police, Arrested, National

സംഭവത്തെ കുറിച്ച് ഫേസ് 8 പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ (SHO) അജിതേഷ് കുശാല്‍ പറയുന്നത്:

രോഗികളുടെ പരിചാരകനായി ജോലി ചെയ്യുന്ന 40 കാരനെയാണ് വ്യാഴാഴ്ച രാവിലെ 10 മണിയോടെ വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ യുവാവ് വീട്ടില്‍ തനിച്ചായിരുന്നു.

യുവാവിന്റെ ഭാര്യയ്ക്ക് ഭോരാ ഖാന്‍ എന്നയാളുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ മരിച്ചയാള്‍ അസ്വസ്ഥനായിരുന്നു. യുവാവിന്റെ മരണത്തോടെ ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഭാര്യയെയും പുരുഷ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.

ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 306 (ആത്മഹത്യ പ്രേരണ) പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി. മരിച്ച യുവാവിന്റെ പോസ്റ്റ്മോര്‍ടം വെള്ളിയാഴ്ച നടത്തും.

Keywords: Youth Found Dead in House, Mumbai, News, Dead Body, Hang Self, Police, Arrested, National.

Post a Comment