Arrest | വാക് തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ കൊലപ്പെടുത്തിയെന്ന കേസില്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ യുവാവ് അറസ്റ്റില്‍

 


വഡോദര: (www.kvartha.com) വാക് തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ കൊലപ്പെടുത്തിയെന്ന കേസില്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ യുവാവ് അറസ്റ്റില്‍. നഗരത്തിലെ ദന്തേശ്വര്‍ പ്രദേശത്ത് താമസിക്കുന്ന 47 കാരനായ അയല്‍വാസിയെ കൊലപ്പെടുത്തിയശേഷം സ്റ്റേഷനിലെത്തി കീഴടങ്ങിയ യുവാവിനെയാണ് ചൊവ്വാഴ്ച വഡോദര സിറ്റി പൊലീസിന്റെ മകര്‍പുര പൊലീസ് സ്റ്റേഷനില്‍വച്ച് അറസ്റ്റ് ചെയ്തത്.


Arrest | വാക് തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ കൊലപ്പെടുത്തിയെന്ന കേസില്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ യുവാവ് അറസ്റ്റില്‍


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ദന്തേശ്വറിലെ ഗോകുല്‍ധാം സൊസൈറ്റിയിലെ അയല്‍വാസികളായ സുനില്‍ മോചിയും ഭവേഷ് രോഹിതും നിസാര കാര്യങ്ങള്‍ക്ക് പോലും വഴക്കിടുന്നത് പതിവായിരുന്നു. ചൊവ്വാഴ്ച രാവിലെ വഡോദര മുനിസിപല്‍ കോര്‍പറേഷന്റെ (VMC) എക്സ്‌കവേറ്റര്‍ മെഷീന്റെ കരാര്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മരിച്ച സുനില്‍ മോചി പ്രതിയായ ഭവേഷ് രോഹിതുമായി വാക് തര്‍ക്കത്തില്‍ ഏര്‍പെട്ടു.

തന്നെ ആക്രമിക്കാന്‍ പ്രേരിപ്പിച്ച പ്രതിയുടെ അമ്മയെയും സഹോദരിയെയും മോചി അസഭ്യം പറയുകയും ചെയ്തു.

തുടര്‍ന്ന് മോചി ജോലിക്ക് പോയപ്പോള്‍ രോഹിത് ഇരുചക്രവാഹനത്തില്‍ പിന്തുടരുകയും പൈപ് ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് രോഹിത് മകര്‍പുര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതിനിടെ മര്‍ദനമേറ്റ മോചി മരണത്തിന് കീഴടങ്ങുകയും ചെയ്തു.

ഇരുവര്‍ക്കും ശത്രുതയുടെ ചരിത്രമുണ്ടായിരുന്നുവെന്ന് സോണ്‍ 3 ഡെപ്യൂടി പൊലീസ് കമിഷണര്‍ യശ്പാല്‍ ജഗനി പറഞ്ഞു. 2020-ല്‍ രോഹിത് മോചിക്കെതിരെ മകര്‍പുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച കേസ് കോടതിയില്‍ നിലവിലുണ്ട്.

ഇന്‍ഡ്യന്‍ ശിക്ഷാനിയമം 302 വകുപ്പ് പ്രകാരം പ്രതിക്കെതിരെ കൊലക്കുറ്റത്തിന് മകര്‍പുര പൊലീസ് സ്റ്റേഷനില്‍ കേസെടുത്തു.

Keywords: Vadodara: Youth arrested after he surrenders for killing neighbour over verbal spat, Gujarat, News, Crime, Criminal Case, Murder, Police, Arrested, National.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia