Follow KVARTHA on Google news Follow Us!
ad

എപിജെഇഇ (APJEE) 2022: പരീക്ഷാ തീയതി പ്രഖ്യാപിച്ചു; ഏപ്രിൽ 19 മുതൽ രെജിസ്ട്രേഷൻ ആരംഭിക്കും; കൂടുതൽ വിവരങ്ങൾ അറിയാം

APJEE 2022: Exam date announced, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഇറ്റാനഗർ: (www.kvartha.com 14.04.2022) അരുണാചൽ പ്രദേശ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (APJEE) 2022-ന്റെ വിവിധ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള പരീക്ഷാ തീയതി അരുണാചൽ പ്രദേശ് സ്റ്റേറ്റ് കൗൻസിൽ ഫോർ ടെക്നികൽ എജ്യുകേഷൻ (APSCTE) പ്രഖ്യാപിച്ചു. താൽപര്യമുള്ള വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് apdhte(dot)nic(dot)in വഴി ഓൺലൈനായി അപേക്ഷിക്കാം.
                          
News, National, Examination, Top-Headlines, Students, Education, APJEE 2022, APJEE 2022: Exam date announced.

2022 ജൂൺ 25-ന് രാവിലെ 10 മുതൽ 12 വരെ പരീക്ഷ നടക്കും. രെജിസ്ട്രേഷനും അപേക്ഷാ ഫോമും ഏപ്രിൽ 19-ന് ആരംഭിച്ച് 2022 ജൂൺ 15-ന് അവസാനിക്കും.

എങ്ങനെ അപേക്ഷിക്കാം

ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക apdhte(dot)nic(dot)in
ഘട്ടം 2: ഹോംപേജിൽ, രെജിസ്ട്രേഷനുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
ഘട്ടം 3: നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ഘട്ടം 4: ആവശ്യമായ വിവരങ്ങളും ആവശ്യമായ രേഖകളും നൽകുക.
ഘട്ടം 5: അപേക്ഷാ ഫോം ശരിയായി പരിശോധിക്കുക. ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക

വിജയകരമായി രെജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് അവരുടെ അഡ്മിറ്റ് കാർഡുകൾ ജൂൺ 18-ന് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭിക്കും. അരുണാചൽ പ്രദേശിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് എപിജെഇഇ പ്രവേശന പരീക്ഷ നടത്തുന്നത്. സംസ്ഥാനത്തെ പോളിടെക്‌നികുകളിലെ വിവിധ എൻജിനീയറിംഗ്, ഡിപ്ലോമ കോഴ്‌സുകളിലെ പ്രവേശനത്തിനായാണ് പരീക്ഷ.

Keywords: News, National, Examination, Top-Headlines, Students, Education, APJEE 2022, APJEE 2022: Exam date announced.
< !- START disable copy paste -->

Post a Comment