Follow KVARTHA on Google news Follow Us!
ad

വർക് ഫ്രം ഹോമിനിടെ ലാപ്‌ടോപ് പൊട്ടിത്തെറിച്ച് സോഫ്റ്റ് വെയർ എൻജിനീയർക്ക് 80 ശതമാനം പൊള്ളലേറ്റു; നില ഗുരുതരം

AP Woman Techie Suffers 80 percent Burns After Her Laptop Explodes, Situation Critical #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
വൈഎസ്ആർ ജില്ല:(www.kvartha.com 18.04.2022) കോവിഡ് കേസുകൾ കുറഞ്ഞെങ്കിലും ടെക് കംപനികൾ തങ്ങളുടെ ജീവനക്കാരെ ഓഫീസിലേക്ക് വിളിപ്പിച്ചിട്ടില്ല. ഭൂരിഭാഗം ടെകികളും ഇപ്പോഴും വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. ചാർജ് തീരുന്നത് ഒഴിവാക്കാൻ അവർക്ക് മുഴുവൻ സമയവും ലാപ്‌ടോപ് വൈദ്യുത പ്ലഗിൽ കുത്തിയിടേണ്ടി വരുന്നു.
                
News, National, Top-Headlines, Andhra Pradesh, Woman, Laptop, Blast, Fire, COVID-19, Laptop Explodes, AP Woman Techie Suffers 80 percent Burns After Her Laptop Explodes, Situation Critical.

ആന്ധ്രാപ്രദേശിലെ ബി കോഡൂർ മണ്ഡലത്തിലെ മേകവാരി ഗ്രാമത്തിൽ നിന്നുള്ള സുമലതയ്ക്ക് എല്ലാദിവസത്തെയും വർക് ഫ്രം ഹോം പോലെയായിരുന്നു തിങ്കളാഴ്ചയും. ബെംഗ്ളുറു ആസ്ഥാനമായുള്ള മാജിക്‌ടെക് സൊല്യൂഷൻസിൽ ജോലി ചെയ്യുകയാണ് ഈ 22 കാരിയായ സോഫ്റ്റ്‌വെയർ എൻജിനീയർ. ലാപ്ടോപ് പ്ലഗിൽ കുത്തിയിട്ട് ജോലി ചെയ്യുന്നതിനിടെ അത് പൊട്ടിത്തെറിച്ചു. തുടർന്ന് തീ പടരുകയും യുവതി ഇരുന്ന കട്ടിലിന് തീപിടിക്കുകയും ചെയ്‌തതിനെ തുടർന്ന് സുമലതയ്ക്ക് ഗുരുതരമായി പൊള്ളലേറ്റ് പരിക്കേറ്റു.

മുറിയിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വീട്ടുകാർ ഓടിയെത്തി യുവതിയെ അടുത്തുള്ള സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ അഭിപ്രായത്തിൽ യുവതിക്ക് 70-80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നില ഗുരുതരമായതിനെ തുടർന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി റിംസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ. ഷോർട് സർക്യൂട് ആണ് അപകട കാരണമെന്നാണ് നിഗമനം.

Keywords: News, National, Top-Headlines, Andhra Pradesh, Woman, Laptop, Blast, Fire, COVID-19, Laptop Explodes, AP Woman Techie Suffers 80 percent Burns After Her Laptop Explodes, Situation Critical.
< !- START disable copy paste -->

Post a Comment