Follow KVARTHA on Google news Follow Us!
ad

Anti-Silver Line agitation | സില്‍വര്‍ ലൈന്‍ വിരുദ്ധസമരം : കണ്ണൂരില്‍ പ്രതിഷേധം കത്തുന്നു: പടനയിക്കാന്‍ കളത്തിലിറങ്ങി കെ സുധാകരന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kannur,Protesters,K.Sudhakaran,Criticism,CPM,Kerala,
കണ്ണൂര്‍: (www.kvartha.com) രണ്ടാം പിണറായി വിജയന്‍ സര്‍കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം കത്തുന്നു. പടനയിക്കാനായി കെ സുധാകരന്‍ രംഗത്തു വന്നതോടെ പ്രതിഷേധം അതിരൂക്ഷമായിരിക്കുകയാണ്.
         
Anti-Silver Line agitation: Protest in Kannur: K Sudhakaran enters the field to lead the army, Kannur, Protesters, K.Sudhakaran, Criticism, CPM, Kerala, Government, Railway, Controversy.

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ സാന്നിധ്യത്തില്‍ കണ്ണൂര്‍ ചാലയില്‍ കെ റെയില്‍ കുറ്റിപിഴുതുകളഞ്ഞു പ്രദേശവാസികളുടെ പ്രതിഷേധം. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ കെ റെയിലിനായി കല്ലിടാനെത്തിയ വാഹനത്തിനേയും ഉദ്യോഗസ്ഥരെയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രദേശവാസികള്‍ തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് യു ഡി എഫ് പ്രവര്‍ത്തകരും സംഘര്‍ഷ സ്ഥലത്തെത്തി. എടക്കാട് പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചുമാറ്റാന്‍ ശ്രമിച്ചത് വാക്കേറ്റത്തിനും സംഘര്‍ഷത്തിനുമിടെയാക്കി.

സര്‍വേ കുറ്റിയിടലുമായി മുന്‍പോട്ടുപോകുമെന്ന തീരുമാനത്തില്‍ ഉദ്യോഗസ്ഥര്‍ ഉറച്ചു നിന്നുവെങ്കിലും എതിര്‍പുമായി രംഗത്തുവന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പിന്‍മാറി. ഇതിനിടെ ഉച്ചയോടെ എടക്കാട് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.
                
Anti-Silver Line agitation: Protest in Kannur: K Sudhakaran enters the field to lead the army, Kannur, Protesters, K.Sudhakaran, Criticism, CPM, Kerala, Government, Railway, Controversy.

എന്നാല്‍ ഉച്ചയ്ക്കു ശേഷം വീണ്ടും സമരസ്ഥലത്തെത്തിയവര്‍ പ്രതിഷേധം തുടരുകയും വൈകുന്നേരം നാലുമണിയോടെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ സ്ഥലത്തെത്തിയപ്പോള്‍ പ്രതിഷേധം ശക്തമാക്കുകയും ചെയ്തു. സുധാകരന്‍ വന്നതിനു ശേഷവും സമരസമിതി കുറ്റിപിഴുതുമാറ്റുകയായിരുന്നു.

ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി കെ സുധാകരന്‍ രംഗത്തുവന്നു. സാമൂഹികാഘാത റിപോര്‍ട് എന്തായാലും ഞങ്ങള്‍ കെ റെയില്‍ പദ്ധതി നടപ്പിലാക്കുമെന്നു പറഞ്ഞ പിണറായി വിജയന്റെ വീതം വെച്ചുകിട്ടിയ സ്ഥലമല്ല കേരളമെന്നും ഇതുജനങ്ങളുടെ നാടാണെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. കെ റെയില്‍ കുറ്റിപിഴുതെടുക്കല്‍ സമരം നടന്ന ചാലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനലക്ഷങ്ങള്‍ക്ക് അവകാശപ്പെട്ട മണ്ണാണിത്. ആ മണ്ണിന്റെ കുത്തകാവകാശം പിണറായിക്ക് ആരും തീറെഴുതി കൊടുത്തിട്ടില്ല. തോന്നുന്നിടത്തൊക്കെ വികസന പദ്ധതികള്‍ നടപ്പിക്കാന്‍.

ഇത്തരം നെറികെട്ട നാടിനോട് ചെയ്യാന്‍ കഴിയുന്ന ക്രൂരമായ പദ്ധതി നടപ്പിലാക്കാതിരിക്കാന്‍ ആയിരക്കണക്കിനല്ല ലക്ഷക്കണക്കിനാളുകളുടെ കണ്ണുനീര്‍ ഈ മണ്ണില്‍ വീണാലും കെ റെയില്‍ പദ്ധതി ഇവിടെ നടപ്പിലാക്കാന്‍ കഴിയില്ല.

എവിടെ കുറ്റിയിട്ടാലും പിഴുതെറിയുമെന്ന് സുധാകരന്‍ പറഞ്ഞു. പൊലീസിനോട് പറയാനുള്ളത് നല്ലരീതിയാല്‍ പെരുമാറിയാല്‍ അവര്‍ക്ക് നല്ലത്. ജനങ്ങളുടെ പ്രതിഷേധം കൊണ്ടു അവരുടെ ഏതു പ്രതിരോധത്തെ തകര്‍ത്തു തരിപ്പണമാക്കാനുള്ള കഴിവ് ജനകീയ പ്രതിഷേധത്തിനുണ്ട്.

ഏതു സാഹചര്യത്തെയും നേരിടാന്‍ ഞങ്ങള്‍ തയാറാണ്. പൊലീസല്ല പട്ടാളം വന്നാലും കെ റെയിലിന്റെ കുറ്റിസംസ്ഥാനത്ത് എവിടെയും ഇടാന്‍ അനുവദിക്കില്ല. എന്തിനും ഞങ്ങള്‍ തയാറാണ്. ജയിലില്‍ പോകാനും കേസ് നടത്താനും ഞങ്ങള്‍ തയാറാണ്. ആര്‍ക്കും നിരോധിക്കാനോ ഞങ്ങളെ നിഷേധിക്കാനോ കഴിയില്ല.

തിരുവനന്തപുരത്ത് സമരക്കാരെ ബൂടിട്ടു ചവുട്ടിയ പൊലീസിന്റെ നടപടി എത്ര ക്രൂരമാണ്. എന്നിട്ടും മനുഷ്യത്വം തെളിഞ്ഞോ ഇടതുപക്ഷത്തിന്. ഏതെങ്കിലും ഇടതുപക്ഷത്തെ ഒരു നേതാവും ഇതിനെതിരെ പ്രതികരിച്ചോ, മനുഷ്യത്വമില്ലാത്ത ക്രൂരമായിപ്പോയി ഇടതുപക്ഷ നേതാക്കളുടെതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ആര്‍ക്കും ഈ സമരത്തെ നിരോധിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ കുറ്റിപൊരിക്കലെന്നും സുധാകരന്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുത്ത ഇരുപതോളം പേരെയാണ് എടക്കാട് പൊലീസ് അറസ്റ്റു ചെയ്തു നീക്കിയത്. വരുംദിനങ്ങളിലും സമരം ശക്തമാക്കുമെന്ന് സമരസമിതി നേതാവ് എം വി ചന്ദ്രന്‍ അറിയിച്ചു.

Keywords: Anti-Silver Line agitation: Protest in Kannur: K Sudhakaran enters the field to lead the army, Kannur, Protesters, K.Sudhakaran, Criticism, CPM, Kerala, Government, Railway, Controversy.

Post a Comment