ഹൈദരാബാദ്: (www.kvartha.com 16.04.2022) മന്ത്രിയുടെ ഘോഷയാത്രയ്ക്ക് വഴിയൊരുക്കാനായി, രോഗിയായ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയ ഓടോ റിക്ഷ പൊലീസ് തടഞ്ഞു. ഇതിനിടെ അത്യാസന്ന നിലയിലായ കുട്ടി മരിച്ചു. സംഭവം വലിയ ജനരോഷത്തിനിടയാക്കി.
ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയിലെ കല്യാണ്‍ ദുര്‍ഗിനടുത്തുള്ള ചെര്‍ലോപള്ളി ഗ്രാമത്തില്‍ നിന്നുള്ള ഗണേഷ്-ഇറക ദമ്പതികളുടെ മകളാണ് മരിച്ചത്. സംസ്ഥാനത്തെ പുതിയ വനിതാ ശിശുക്ഷേമ മന്ത്രി ഉഷ ശ്രീചരണിന്റെ ഘോഷയാത്രയ്ക്ക് വഴിയൊരുക്കാന്‍ വാഹനം തടഞ്ഞതിനാലാണ് തങ്ങളുടെ കുഞ്ഞ് മരിച്ചതെന്ന് ദമ്പതികള്‍ ആരോപിച്ചു.
വെള്ളിയാഴ്ച രാത്രി റൂറല്‍ ഡെവലപ്‌മെന്റ് ട്രസ്റ്റ് (RDT) ആശുപത്രിയിലേക്ക് രോഗിയായ കുട്ടിയെ ദമ്പതികള്‍ കൊണ്ടുപോയ ഓടോ റിക്ഷയാണ് പൊലീസ് തടഞ്ഞത്. ഘോഷയാത്ര അരമണിക്കൂറോളം വൈകിയതാണ് തങ്ങളുടെ കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
കല്യാണ്‍ദുര്‍ഗ് യുവജന ശ്രമിക റൈതു കോണ്‍ഗ്രസ് പാര്‍ടി (YSRCP) എംഎല്‍എയും മന്ത്രിയുമായ ഉഷശ്രീ ചരണിന്റെ ഘോഷയാത്ര നടത്താന്‍ സത്യസായി ജില്ലാ പൊലീസ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുകയും വാഹനങ്ങള്‍ തടയുകയും ചെയ്തിരുന്നു. ഈ സമയമാണ് ഗണേഷും ഇറകയും ഇളയ മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.
ആദ്യം 108 ആംബുലന്‍സില്‍ വിളിച്ചു. എന്നാല്‍ നിയന്ത്രണങ്ങള്‍ കാരണം ആംബുലന്‍സുകള്‍ എത്താതായതോടെ കുട്ടിയെ ഓടോ റിക്ഷയില്‍ കയറ്റി ആര്‍ഡിടി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കല്യാണ്‍ദുര്‍ഗിലെത്തിയപ്പോള്‍ പൊലീസ് ഗതാഗതം തടഞ്ഞതായി ദമ്പതികള്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ നില വഷളായതിനാല്‍ ആശുപത്രിയില്‍ പോകാന്‍ അനുവദിക്കണമെന്ന് അവര്‍ പൊലീസിനോട് അപേക്ഷിച്ചു. എന്നാല്‍, മന്ത്രിയുടെ ജാഥ പോയ ശേഷമാണ് പൊലീസുകാര്‍ വാഹനം കടത്തിവിട്ടത്.
കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മകളുടെ മരണത്തിന് ഉത്തരവാദി മന്ത്രിയാണെന്ന് ദമ്പതികള്‍ കുറ്റപ്പെടുത്തുകയും ചെയ്തു. ആശുപത്രിയിലെത്താന്‍ അരമണിക്കൂറോളം വൈകിയതാണ് മകളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് പിതാവ് പറയുന്നു.
സംഭവത്തില്‍ ദളിത് സംഘടനയുമായി ചേര്‍ന്ന് കുടുംബം ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. തെലുങ്ക് ദേശം പാര്‍ടി (TDP) തലവനും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു സംഭവത്തിനെതിരെ രംഗത്തെത്തി. രോഗിയായ കുഞ്ഞിനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
ചന്ദ്രബാബു നായിഡുവിന്റെ മകനും ആന്ധ്രപ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ നാരാ ലോകേഷ് സംഭവത്തില്‍ ഉള്‍പെട്ട പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
'ഇത് മന്ത്രിയും പൊലീസും ചേര്‍ന്ന് നടത്തിയ കൊലപാതകമാണ്. രോഗിയായ കുട്ടിയെ ആശുപത്രിയിലെത്തിക്കണമെന്ന് അപേക്ഷിച്ചിട്ടും അനുവദിച്ചില്ല. ഒരു കുട്ടിയുടെ മരണത്തിലേക്ക് നയിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം,' എന്നും നാരാ ലോകേഷ് പറഞ്ഞു.
അതേസമയം, മന്ത്രിക്കുവേണ്ടി ഗതാഗതം തടസപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ഫക്കീരപ്പ അറിയിച്ചു.

Keywords: Andhra police stops auto carrying ill infant to make way for minister's procession, kid dies, Hyderabad, News, Dead, Politics, Allegation, Police, National.