ന്യൂഡെല്‍ഹി: (www.kvartha.com) പലപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ കൗതുകമുള്ള ദൃശ്യങ്ങള്‍, പുതിയ കണ്ടുപിടുത്തങ്ങള്‍ എന്നുവേണ്ട തന്നെ അദ്ഭുതപ്പെടുത്തുന്ന എന്തും ജനങ്ങളുമായി പങ്കുവയ്ക്കുന്ന വ്യക്തിയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ഇത് മഹീന്ദ്രയുടെ വാഹനങ്ങളുമായി ബന്ധപ്പെട്ടവയാണെങ്കില്‍ ഏറെ അഭിമാനത്തോടെയാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളത്. ചിത്രങ്ങള്‍ക്ക് യോജിച്ച തലക്കെട്ടുകളും അദ്ദേഹത്തിന്റെ കൈവശമുണ്ട്.
ഇത്തരത്തില്‍ പുതിയ ഒരു വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ഒരു സൈകിള്‍ ചവിട്ടുന്നതിന്റെ ദൃശ്യമാണ് അദ്ദേഹം പങ്കുവച്ചത്. രണ്ട് കുട്ടികള്‍ റോഡില്‍ സൈകിള്‍ ചവിട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം. ബോളിവുഡിലെ ക്ലാസിക് ചിത്രം ഷോലെയിലെ പ്രശസ്തമായ 'യേ ദോസ്തി ഹം നഹി തോഡംഗേ' എന്ന ഗാനം പശ്ചാത്തലത്തില്‍ കേള്‍ക്കാം.
കുട്ടികള്‍ ഒരേ വേഗതയിലാണ് സൈകിളിന്റെ പെഡലുകള്‍ ചവിട്ടുന്നത്. ഒരാള്‍ ഒരു ഭാഗത്തെ പെഡലും മറുഭാഗത്തെ പെഡല്‍ മറ്റേയാളും ഒരേ താളത്തില്‍ ചവിട്ടി മുന്നേറുകയാണ്. സൈകിള്‍ നല്ല വേഗതയിലുമാണ് പോകുന്നത്. രണ്ട് പേരും ഓരോ പെഡലിലാണ് നില്‍ക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
രസകരമായ ഈ വീഡിയോയിലൂടെ ടീം വര്‍കിനെയും സഹകരണ മനോഭാവത്തെയും അദ്ദേഹം ചൂണ്ടികാണിക്കുകയാണ്. 'ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന് പോലും സഹകരണത്തിന്റെയും ടീം വര്‍കിന്റെയും ഗുണങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താന്‍ ഇതിലും മികച്ച വീഡിയോ ഉണ്ടാകില്ല!'- അദ്ദേഹം വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
Keywords: News, National, India, New Delhi, Social-Media, Twitter, cycle, Local-News, Trending, Business Man, Anand Mahindra Shares Hilarious Clip of Two Boys Pedaling Bicycle Together, WatchEven Harvard Business School would not have a better video to communicate the virtues of collaboration & teamwork! pic.twitter.com/ALBRYRCFN0
— anand mahindra (@anandmahindra) April 23, 2022