Allu Arjun | കോടികള്‍ പ്രതിഫലം നല്‍കാമെന്ന് വാഗ്ദാനം ലഭിച്ചിട്ടും അല്ലു അര്‍ജുന്‍ ആ പരസ്യം ഉപേക്ഷിച്ചു; എന്തായിരിക്കും കാരണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com) പുഷ്പ എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവനുമുള്ള സിനിമാ പ്രേമികളെ ഇളക്കിമറിക്കുകയും ഒരുപാട് ആരാധകരെ വീണ്ടും സൃഷ്ടിക്കുകയും ചെയ്ത യുവ തെലുങ്ക് താരം അല്ലു അര്‍ജുന്റെ പിന്നാലെയാണ് ഇപ്പോള്‍ പല പ്രമുഖ കംപനികളും ബ്രാന്‍ഡുകളും. 

Allu Arjun | കോടികള്‍ പ്രതിഫലം നല്‍കാമെന്ന് വാഗ്ദാനം ലഭിച്ചിട്ടും അല്ലു അര്‍ജുന്‍ ആ പരസ്യം ഉപേക്ഷിച്ചു; എന്തായിരിക്കും കാരണം


അടുത്തിടെ ഒരു പുകയില കംപനി അവരുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് ഭീമമായ തുക താരത്തിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ താരം പരസ്യം ചെയ്യാന്‍ വിസമ്മതിച്ചെന്നാണ് പുറത്തുവരുന്ന റിപോര്‍ട്.

അല്ലു അര്‍ജുന്‍ പുകവലിക്കുന്ന ആളല്ലെന്നും പുകയിലയെ പ്രോത്സാഹിപ്പിക്കാനും ആരാധകരെ അതിന് അടിമയാക്കാനും നടന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് അറിയുന്നത്. അദ്ദേഹത്തിന്റെ തീരുമാനത്തെ സിനിമയിലും പുറത്തുമുള്ള പലരും ബഹുമാനിക്കുന്നു.

ഉന്നത സ്ഥാനത്തിരിക്കുമ്പോള്‍ ചില മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നത് ഏതൊരു വ്യക്തിത്വത്തിന്റെയും നല്ല സ്വഭാവമാണ്. സിനിമകളില്‍ നിന്ന് കോടികള്‍ സമ്പാദിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട് അല്ലു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടികള്‍ പ്രതിഫലം നല്‍കാമെന്ന് ഉറപ്പ് കിട്ടിയിട്ടും ക്രികറ്റ് ഇതിഹാസം സചിനും ഇതേ നിലപാട് സ്വീകരിച്ചിരുന്നു. പിന്നീട് അദ്ദേഹം പുകയില വിരുദ്ധ പ്രചരണത്തിന്റെ പരസ്യത്തിലും അഭിനയിച്ചിരുന്നു. ലോകമെമ്പാടും ആരാധകരുള്ള രജനികാന്ത് ഇതുവരെ ഒരു പരസ്യത്തില്‍ പോലും അഭിനയിച്ചിട്ടില്ല.

Keywords:  Allu Arjun REJECTS tobacco endorsement worth a hefty sum; Here's why, Hyderabad, News, Cine Actor, Cinema, Advertisement, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script