സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ദിവസം 2 മണിക്കൂറില്‍ കൂടുതല്‍ ഓവര്‍ടൈം നല്‍കരുത്: അധികജോലി നല്‍കുമ്പോള്‍ അടിസ്ഥാന വേതനം കണക്കാക്കി അധിക വേതനവും നല്‍കണമെന്ന് മാനവവിഭവശേഷി- സ്വദേശിവല്‍കരണ മന്ത്രാലയം

 


അബൂദബി: (www.kvartha.com) സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ദിവസം രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഓവര്‍ടൈം നല്‍കരുതെന്ന് മാനവവിഭവശേഷി- സ്വദേശിവല്‍ക്കരണ മന്ത്രാലയം നിര്‍ദേശിച്ചു. ഏതു സാഹചര്യമായാലും മൂന്നാഴ്ചയില്‍ ഓവര്‍ടൈം ഉള്‍പെടെ 144 മണിക്കൂറിലേറെ ജോലി ചെയ്യിക്കരുതെന്നാണു വ്യവസ്ഥ. അതായത് ആഴ്ചയില്‍ 48 മണിക്കൂര്‍ മാത്രം.

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ദിവസം 2 മണിക്കൂറില്‍ കൂടുതല്‍ ഓവര്‍ടൈം നല്‍കരുത്: അധികജോലി നല്‍കുമ്പോള്‍ അടിസ്ഥാന വേതനം കണക്കാക്കി അധിക വേതനവും നല്‍കണമെന്ന് മാനവവിഭവശേഷി- സ്വദേശിവല്‍കരണ മന്ത്രാലയം

അധികജോലി നല്‍കുമ്പോള്‍ അടിസ്ഥാന വേതനം കണക്കാക്കി അധിക വേതനവും നല്‍കണം. അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനത്തില്‍ കുറയാത്ത തുകയാണു നല്‍കേണ്ടത്.

വ്യാപാര കേന്ദ്രങ്ങള്‍, ഹോടല്‍, കാന്റീന്‍, സെക്യൂരിറ്റി സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൊഴികെ ഏതെങ്കിലും ദിവസം അധികം പണിയെടുപ്പിച്ചാല്‍ മറ്റു ദിവസങ്ങളില്‍ ജോലി കുറച്ചു നല്‍കി തൊഴില്‍ സമയം ക്രമീകരിക്കണമെന്നാണ് നിര്‍ദേശം.

രാത്രി 10 മണിക്കും പുലര്‍ച്ചെ നാലുമണിക്കും ഇടയിലാണ് ഓവര്‍ടൈം നല്‍കിയതെങ്കില്‍ സാധാരണ വേതനത്തിന്റെ 50 ശതമാനത്തില്‍ കുറയാത്ത തുകയാണ് അധിക വേതനമായി നല്‍കേണ്ടത്. എന്നാല്‍ ഊഴമനുസരിച്ച് ജോലി ചെയ്യുന്നവരാണെങ്കില്‍ ആനുകൂല്യം ലഭിക്കില്ല.

അവധി ദിവസം ജോലി ചെയ്യേണ്ടിവന്നാല്‍ മറ്റൊരു ദിവസം അവധി നല്‍കണം. ഈ സന്ദര്‍ഭത്തിലും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനത്തില്‍ കുറയാത്ത തുകയാണ് ഓവര്‍ടൈമിനു നല്‍കേണ്ടത്. തൊഴിലാളിയുടെ രണ്ടു ദിവസത്തെ അവധി ഒഴിവാക്കി ജോലി ചെയ്യിക്കരുതെന്നും നിര്‍ദേശമുണ്ട്.

Keywords: All protests 'must have a valid basis', Abu Dhabi, News, Labours, Salary, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia