Follow KVARTHA on Google news Follow Us!
ad

Akshaya lottery | മകളുടെ പിറന്നാള്‍ ദിനത്തില്‍ എടുത്ത ഭാഗ്യക്കുറിയിലൂടെ അച്ഛന്‍ ലക്ഷാധിപതി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, palakkad,News,Lottery,Business,Hotel,Birthday,Daughter,Winner,Kerala,
പാലക്കാട്: (www.kvartha.com) മകളുടെ പിറന്നാള്‍ ദിനത്തില്‍ എടുത്ത ഭാഗ്യക്കുറിയിലൂടെ അച്ഛന്‍ ലക്ഷാധിപതിയായി. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷമാണ് പാലക്കാട് പല്ലശ്ശനയിലെ ഹോടെല്‍ വ്യാപാരി അണ്ണക്കോട് വീട്ടില്‍ എച് ശാജഹാനെ തേടിയെത്തിയത്.

തേങ്കുറിശ്ശി തില്ലങ്കാട്ടില്‍ ചെറുകിട ഹോടെല്‍ വ്യാപാരിയാണ് ശാജഹാന്‍. കൃഷ്ണന്‍ എന്ന ലോടറി കച്ചവടക്കാരനില്‍ നിന്നും എട്ട് ടികറ്റുകളാണ് ശാജഹാന്‍ എടുത്തത്. ഇതില്‍ AC 410281 എന്ന ടികറ്റിനാണ് സമ്മാനം ലഭിച്ചത്.

Palakkad native man won Akshaya lottery first prize, Palakkad, News, Lottery, Business, Hotel, Birthday, Daughter, Winner, Kerala

വല്ലപ്പോഴും ഭാഗ്യപരീക്ഷണം നടത്താറുള്ള ശാജഹാന് മുമ്പ് 5000 രൂപവരെ സമ്മാനം ലഭിച്ചിട്ടുണ്ട്. മകള്‍ സിയയുടെ പിറന്നാള്‍ ദിനമായ ചൊവ്വാഴ്ചയാണ് ഇദ്ദേഹം ടികറ്റ് എടുത്തത്.

ഭാര്യ സജ്‌ന, മക്കളായ സഫുവാന്‍, സിയാ നസ്രിന്‍, സഫ്രാന്‍ എന്നിവരടങ്ങുന്ന കുടുംബമാണ് ശാജഹാന്റേത്. ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡന്റ് എസ് ഹനീഫയുടെ മകനാണ്.

Keywords: Palakkad native man won Akshaya lottery first prize, Palakkad, News, Lottery, Business, Hotel, Birthday, Daughter, Winner, Kerala.

Post a Comment