Aisha Sulthana | 'വിവാദ നിയമങ്ങള്‍ നടപ്പാക്കിയ അസ്‌കര്‍ അലിക്ക് സ്ഥലം മാറ്റം കിട്ടിയിരിക്കയാണ്, അതായത് ലക്ഷദ്വീപില്‍ നിന്നും എന്നന്നേക്കുമായി ജാവോ..!'; കലക്ടറുടെ സ്ഥലം മാറ്റത്തില്‍ ആഇശ സുല്‍ത്വാന

 


കൊച്ചി: (www.kvartha.com) ലക്ഷദ്വീപ് കലക്ടര്‍ എസ് അസ്‌കര്‍ അലിയെ സ്ഥലം മാറ്റിയതില്‍ പ്രതികരണവുമായി സംവിധായിക ആഇശ സുല്‍ത്വാന. ഞാനുള്‍പെടുന്ന ലക്ഷദ്വീപ് നിവാസികളെ ഉപദ്രവിക്കുന്ന കരട് നിയമങ്ങള്‍ക്ക് കൂട്ടു നിന്ന കലക്ടര്‍ക്ക് ഈ ദ്വീപില്‍ നിന്നും എന്നന്നേക്കുമായി ജാവോ എന്നായിരുന്നു ആഇശ ഫേസ്ബുകില്‍ കുറിച്ചത്.

കേന്ദ്ര സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ അഴിച്ചുപണിയുടെ ഭാഗമായാണ് എസ് അസ്‌കര്‍ അലിയേയും സ്ഥലം മാറ്റിയത്. ഇദ്ദേഹത്തിന് പകരമായി സലോനി റോയ്, രാകേഷ് മിന്‍ഹാസ് എന്നിവര്‍ക്കാണ് പകരം ചുമതല.

ദാദ്രാ നാഗര്‍ ഹവേലി, ദാമന്‍ ദിയു പ്രദേശങ്ങളുടെ ചുമതലയിലേക്കാണ് അസ്‌കര്‍ അലിയെ മാറ്റിയത്. അസ്‌കര്‍ അലിക്ക് പുറമേ ലക്ഷദ്വീപില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥരായ സച്ചിന്‍ ശര്‍മ്മയ്ക്കും അമിത് വര്‍മ്മയ്ക്കും സ്ഥലം മാറ്റമുണ്ട്. ഇവരെ ഡെല്‍ഹിയുടെ ചുമതലയിലേക്കാണ് സ്ഥലം മാറ്റിയത്. ഇവര്‍ക്ക് പകരമായി ഡാമന്‍ ദിയു, ദാദ്രാ നാഗര്‍ ഹവേലി ദ്വീപുകളില്‍ നിന്നുള്ള വിഎസ് ഹരീശ്വര്‍ ചുമതലയേല്‍ക്കും.

ഗവര്‍ണര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോഴും ദ്വീപിന്റെ ഭാവി സുരക്ഷിതമാക്കാനാണ് ഭരണകൂടത്തിന്റെ നടപടികള്‍ എന്നായിരുന്നു അസ്‌കര്‍ അലി പറഞ്ഞത്.

Aisha Sulthana | 'വിവാദ നിയമങ്ങള്‍ നടപ്പാക്കിയ അസ്‌കര്‍ അലിക്ക് സ്ഥലം മാറ്റം കിട്ടിയിരിക്കയാണ്, അതായത് ലക്ഷദ്വീപില്‍ നിന്നും എന്നന്നേക്കുമായി ജാവോ..!'; കലക്ടറുടെ സ്ഥലം മാറ്റത്തില്‍ ആഇശ സുല്‍ത്വാന


ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭാഗമായി നിന്നുകൊണ്ട് വിവാദ നിയമങ്ങള്‍ നടപ്പാക്കിയ കലക്ടറായിരുന്നു അസ്‌കര്‍ അലി. പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പരസ്യമായി പ്രതിരോധിക്കാന്‍ നിയോഗിക്കപ്പെട്ടത് അസ്‌കര്‍ അലിയായിരുന്നു. ദ്വീപിന്റെ ഭാവി സുരക്ഷിതമാക്കാനാണ് ഭരണകൂടത്തിന്റെ നടപടികള്‍ എന്നായിരുന്നു അസ്‌കര്‍ അലി വിവാദ നിയമനിര്‍മാണങ്ങളെ ന്യായീകരിച്ചത്.

ആഇശ സുല്‍ത്വാനയുടെ പ്രതികരണം: ഞങ്ങള്‍ ദ്വീപുകാരെ ഉപദ്രവിക്കുന്ന കരട് നിയമങ്ങള്‍ക്ക് കൂട്ട് നിന്ന കലക്ടര്‍ അസ്‌കര്‍ അലിക്ക് സ്ഥലം മാറ്റം കിട്ടിയിരിക്കയാണ്.... അതായത് ലക്ഷദ്വീപില്‍ നിന്നും എന്നന്നേക്കുമായി ജാവോ.- ആഇശ കുറിച്ചു.

 

Keywords:  News, Kerala, State, Transfer, Facebook, Social-Media, Top-Headlines, District Collector, Aisha Sulthana's reaction on transfer of Lakshadweep collector S Askar Ali
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia