SWISS-TOWER 24/07/2023

Air India | എയര്‍ ഇന്‍ഡ്യയുടെ ശ്രീനഗര്‍-ജമ്മു വിമാനത്തില്‍ എലി; യാത്ര പുറപ്പെടാന്‍ 2 മണിക്കൂര്‍ വൈകി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ടാറ്റ ഗ്രൂപിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്‍ഡ്യയുടെ ശ്രീനഗര്‍-ജമ്മു വിമാനത്തില്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് യാത്ര പുറപ്പെടാന്‍ രണ്ട് മണിക്കൂര്‍ വൈകിയതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചതായും വിമാനത്തില്‍ നിന്ന് എലിയെ നീക്കം ചെയ്തതിന് ശേഷമാണ് വിമാനം ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Air India | എയര്‍ ഇന്‍ഡ്യയുടെ ശ്രീനഗര്‍-ജമ്മു വിമാനത്തില്‍ എലി; യാത്ര പുറപ്പെടാന്‍ 2 മണിക്കൂര്‍ വൈകി

AI 822 വിമാനം പുറപ്പെടാന്‍ നിശ്ചയിച്ച സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15 ആയിരുന്നു. സംഭവത്തെ തുടര്‍ന്ന് 4.10 ഓടെയാണ് യാത്ര പുറപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം വിഷയത്തില്‍ പ്രസ്താവന നടത്താനുള്ള പിടിഐയുടെ അഭ്യര്‍ഥനയോട് എയര്‍ ഇന്‍ഡ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജനുവരി 27 നാണ് എയര്‍ ഇന്‍ഡ്യയുടെ പ്രവര്‍ത്തനങ്ങള്‍ ടാറ്റ ഗ്രൂപ് ഏറ്റെടുത്തത്. വിജയകരമായ ലേല നടപടികള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനാണ് കേന്ദ്രം എയര്‍ലൈന്‍ ടാറ്റ ഗ്രൂപിന് വിറ്റത്.

Keywords: Air India's Srinagar-Jammu flight delayed by 2 hours after rat sighted onboard, New Delhi, News, Air India, Flight, Business, Statement, National
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia