AIIMS in Kerala | കേരളത്തില്‍ എയിംസ് അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന് അനുകൂല നിലപാടുമായി കേന്ദ്രം

 


ന്യൂഡെല്‍ഹി: (www.kvartha.com) കേരളത്തില്‍ എയിംസ് അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന് അനുകൂല നിലപാടുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കിക്കൊണ്ടുള്ള ശുപാര്‍ശ കേന്ദ്ര ധനമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി ഭാരതി പവാറാണ് അറിയിച്ചത്. കെ മുരളീധരന്‍ എംപിക്ക് നല്‍കിയ മറുപടിയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.


AIIMS in Kerala | കേരളത്തില്‍ എയിംസ് അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന് അനുകൂല നിലപാടുമായി കേന്ദ്രം

എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കണമെന്നാണ് കേന്ദ്രസര്‍കാരിന്റെ നിലപാടെന്നും ഇതിന്റെ ഭാഗമായിട്ടുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശുപാര്‍ശയില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ധനമന്ത്രാലയം ആണെന്നും കേന്ദ്രമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നാലു സ്ഥലങ്ങളാണ് സംസ്ഥാന സര്‍കാര്‍ എയിംസിനായി നിര്‍ദേശിച്ചിട്ടുള്ളത്. ഇതില്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ തീരുമാനം അനുസരിച്ചായിരിക്കും തുടര്‍നടപടികളെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മറുപടി തൃപ്തികരമാണെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. ധനവകുപ്പ് അനുമതി നല്‍കിയാല്‍ കേരളം നിര്‍ദേശിച്ചിട്ടുള്ള നാലു സ്ഥലങ്ങളും വിദഗ്ധ സംഘം പരിശോധിച്ച് റിപോര്‍ട് സമര്‍പിക്കും. ധനവകുപ്പിന്റെ അനുമതിയാണ് കേരളത്തിന് മുന്നിലുള്ള കടമ്പയെന്നും മുരളീധരന്‍ പറഞ്ഞു.

Keywords: Union health ministry gives nod to set up AIIMS in Kerala, New Delhi, News, Health, Health and Fitness, Letter, K. Muraleedaran, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia