പൂനെ: (www.kvartha.com) ഇരുചക്രവാഹനത്തിന് മുകളില്‍ മരം വീണ് നവദമ്പതികളും അഞ്ചു വയസുകാരിയും മരിച്ചു. പൂനെ ജില്ലയിലെ പുരന്ദര്‍ മേഖലയില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടം. അഞ്ചുവയസ്സുള്ള കുട്ടിയോടൊപ്പം ദമ്പതികള്‍ ഇരുചക്രവാഹനത്തില്‍ ബന്ധുവീട്ടിലേക്ക് പോയി മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്.
30കാരിയായ രസിക, ഭര്‍ത്താവ് രേണുകേഷ് ജാദവ് എന്നിവരാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും വിവാഹിതരായത്. കൂടെയുണ്ടായിരുന്ന കുട്ടി രേണുകേഷ് ജാദവിന്റെ മരുമകളായിരുന്നു. സസ്വാദില്‍ നിന്ന് അവരുടെ ഗ്രാമമായ പരിഞ്ചെയിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍.
അപകടത്തില്‍പെട്ട ദമ്പതികളെ ഒരു വഴിയാത്രക്കാരനാണ് കണ്ടെത്തിയത്. ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സാസ്വാദ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അണ്ണാസാഹെബ് ഗോലാപ് പറഞ്ഞു.
സംഭവത്തില്‍ സസ്വാദ് പൊലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണത്തിന് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Keywords: Newly married couple, niece dead as tree falls on two-wheeler in Pune, Pune, News, Accidental Death, Child, Hospital, Police, Dead Body, National.