Follow KVARTHA on Google news Follow Us!
ad

Accidental Death | മഹാരാഷ്ട്രയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 5 സ്ത്രീകള്‍ ഉള്‍പെടെ 7പേര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്കേറ്റു

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Maharashtra,News,Accidental Death,Injured,hospital,Treatment,Police,National,
ലാതൂര്‍: (www.kvartha.com) മഹാരാഷ്ട്രയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 
 അഞ്ച് സ്ത്രീകള്‍ ഉള്‍പെടെ ഏഴുപേര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്കേറ്റു. മധ്യ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ശനിയാഴ്ച രാവിലെ 10 മണിയോടെ ലാതൂര്‍-അംബാജോഗൈ ഹൈവേയില്‍ അംബജോഗൈ നഗരത്തിന് സമീപമുള്ള നന്ദ് ഗാവോ ഫാടയിലാണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

Maha: Seven including five women killed, 10 injured in truck-SUV collision near Ambajogai, Maharashtra, News, Accidental Death, Injured, Hospital, Treatment, Police, National.


ലാതൂര്‍ ജില്ലയിലെ സായ്, അര്‍വി ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പെട്ടത്. ബീഡിലെ അംബജോഗൈ തഹസില്‍ റാഡിയിലേക്ക് ഒരു പരിപാടിക്ക് പോകുന്നതിനിടെ നന്ദഗോപാല്‍ ഡയറിക്ക് സമീപത്തുവച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ക്രൂയിസര്‍ ജീപില്‍ ഒരു ട്രക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിര്‍മല സോംവംശി (38), സ്വാതി ബോഡ്കെ (35), ശകുന്തള സോംവംശി (38), സോജര്‍ബായ് കദം (37), ചിത്ര ഷിന്‍ഡെ (35), ഖണ്ഡു രോഹിലെ (35, ഡ്രൈവര്‍), ഒമ്പത് വയസ്സുള്ള ആണ്‍കുട്ടി എന്നിവരാണ് മരിച്ചത്.

അപകടവിവരം അറിഞ്ഞ ഉടന്‍ മഹാരാഷ്ട്ര സാമൂഹ്യനീതി മന്ത്രി ധനഞ്ജയ് മുണ്ടെയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി.

Keywords: Maha: Seven including five women killed, 10 injured in truck-SUV collision near Ambajogai, Maharashtra, News, Accidental Death, Injured, Hospital, Treatment, Police, National.

Post a Comment