Follow KVARTHA on Google news Follow Us!
ad

Accident| ഗുണ്ടല്‍പേടില്‍ പികപ് വാന്‍ പാല്‍ വണ്ടിയുമായി കൂട്ടിയിടിച്ച് 2 മലയാളികള്‍ മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Karnataka,Accidental Death,Malayalees,Injured,National,News,
സുല്‍ത്താന്‍ ബത്തേരി: (www.kvartha.com) കര്‍ണാടകയിലെ ഗുണ്ടല്‍പേടില്‍ പികപ് വാന്‍ പാല്‍  വണ്ടിയുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കുത്തന്നൂരില്‍ പച്ചക്കറിയുമായി നാട്ടിലേക്ക് വരുന്ന പികപ് വാനാണ് പാല്‍ ലോറിയുമായി കൂട്ടിയിടിച്ചത്.

2 Malayalees Died In Road Accident in Karnataka, Karnataka, Accidental Death, Malayalees, Injured, National, News


വയനാട് കമ്പളക്കാട്, കൂരാച്ചുണ്ട് സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. മരിച്ചവരില്‍ ഒരാളുടെ പക്കല്‍നിന്നു ലഭിച്ച ഡ്രൈവിങ് ലൈസന്‍സ് കമ്പളക്കാട് സ്വദേശിയുടെ പേരിലുള്ളതാണ്. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

അപകടത്തെ തുടര്‍ന്ന് പച്ചക്കറികള്‍ റോഡിലേക്ക് തെറിച്ചുവീണു. കെ.എല്‍12 എന്‍ 7191 നമ്പര്‍ വാഹനമാണ് അപകടത്തില്‍പെട്ടത്.

Keywords: 2 Malayalees Died In Road Accident in Karnataka, Karnataka, Accidental Death, Malayalees, Injured, National, News

Post a Comment