Delhi model | ‘ഡെൽഹിയുടെ വിദ്യാഭ്യസ മോഡൽ’ പഠിക്കാൻ കേരളത്തിലെ പ്രമുഖർ എത്തിയെന്ന് ആം ആദ്മി പാർടി; ആപിന് ആരോ ആപ് വെച്ചെന്ന് ശിവൻകുട്ടി; പിന്നാലെ തിരുത്തി എഎപി

 


തിരുവനന്തപുരം:(www.kvartha.com) ഡെൽഹിയുടെ വിദ്യാഭ്യാസ മാതൃക കേരളത്തിൽ നടപ്പാക്കാൻ കേരളത്തിലെ ഉദ്യോഗസ്ഥർ ഡെൽഹി സർക്കാർ സ്‌കൂളുകൾ സന്ദർശിച്ചുവെന്ന് ആം ആദ്മി പാർടി (എഎപി) എംഎൽഎ അതിഷി മർലേന അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെ, ഡെൽഹിയിലേക്ക് ഉദ്യോഗസ്ഥരെ അയച്ചിട്ടില്ലെന്ന് കേരള സർകാർ അറിയിച്ചു.
                   
Delhi model | ‘ഡെൽഹിയുടെ വിദ്യാഭ്യസ മോഡൽ’ പഠിക്കാൻ കേരളത്തിലെ പ്രമുഖർ എത്തിയെന്ന് ആം ആദ്മി പാർടി; ആപിന് ആരോ ആപ് വെച്ചെന്ന് ശിവൻകുട്ടി; പിന്നാലെ തിരുത്തി എഎപി

'കൽകാജിയിലെ ഞങ്ങളുടെ സ്കൂളുകളിലൊന്നിൽ കേരളത്തിലെ ഉദ്യോഗസ്ഥർക്ക് ആതിഥ്യമരുളുന്നത് അത്ഭുതകരമായിരുന്നു. നമ്മുടെ വിദ്യാഭ്യാസ മാതൃക മനസിലാക്കാനും അത് അവരുടെ സംസ്ഥാനത്ത് നടപ്പിലാക്കാനും അവർ ഉഉത്സാകുലരായിരുന്നു. ഇതാണ് അരവിന്ദ് കെജ്‌രിവാളിന്റെ രാഷ്‌ട്രനിർമാണ ആശയം. സഹകരണത്തിലൂടെ വികസനം', അതിഷി മർലീന ട്വിറ്ററിൽ കുറിച്ചു.
ആം ആദ്മി പാർടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും അതിഷി മർലീനയുടെ ട്വീറ്റിന്റെ സ്‌ക്രീൻഷോട് പങ്ക് വച്ചിട്ടുണ്ട്. 'വിദ്യാഭ്യാസ വിപ്ലവം നേരിട്ട് കാണാൻ കേരളത്തിൽ നിന്നുള്ള പ്രമുഖർ ഡെൽഹി സർകാർ സ്കൂളുകൾ സന്ദർശിക്കുന്നു; സൗകര്യങ്ങൾ ഇത്രയും മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞു. കെജ്‌രിവാൾ സർകാരിന്റെ ഹാപിനസ് ക്ലാസുകളിൽ ആകൃഷ്ടരായ വിദ്യാഭ്യാസ വിദഗ്ദർ ഇത് കേരളത്തിൽ നടപ്പാക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു', പോസ്റ്റിന്റെ തലവാചകം ഇങ്ങനെയായിരുന്നു.
എന്നാൽ, ഡെൽഹിയിലെ വിദ്യാഭ്യാസ മാതൃക മനസിലാക്കാനോ മറ്റെന്തെങ്കിലും കാര്യത്തിനോ ഉദ്യോഗസ്ഥരെ ഡൽഹിയിലേക്ക് അയച്ചെന്ന വാർത്തകൾ കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിഷേധിച്ചു. 'ആപിന് ആരോ 'ആപ്' വച്ചതാണെന്ന് തോന്നുന്നു, ഡെൽഹി മാതൃക പഠിക്കാൻ കേരളത്തിൽ നിന്നാരെയും പൊതുവിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ല. കുറച്ചു ദിവസം മുമ്പ് കേരള മാതൃക പഠിക്കാൻ വന്ന ഡെൽഹിക്കാർക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ട്. എം എൽ എ സ്വീകരിച്ചത് ആരെയാണെന്ന് അറിയാൻ താല്പര്യമുണ്ട്', അദ്ദേഹം ഫേസ്ബുകിൽ കുറിച്ചു.


മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ എഎപിയുടെ കേരള ഘടകം വിഷയത്തിൽ വിശദീകരണം നൽകി. കേരളത്തിലെ സിബിഎസ്ഇ അസോസിയേഷനാണ് ഡെൽഹിയിലെ വിദ്യാഭ്യാസ മാതൃക പഠിക്കാൻ ഡെൽഹി സന്ദർശിച്ചതെന്ന് അവർ വ്യക്തമാക്കി.

Keywords:  News, Atishi Marlena, V. Sivankutty,  National, Kerala, Top-Headlines, AAP, Delhi, Education, Controversy, MP, Government, Minister, Education Minister, Delhi model, Kerala Government, AAP shares pictures of Kerala dignitaries studying 'Delhi model'; Kerala govt denies sending anyone to national capital.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia