യൂനിറ്റിന്റെ വാഹനത്തിൽ ആധുനിക ഉപകരണങ്ങളും ജീവനക്കാരും സജ്ജീകരിക്കുമെന്ന് പട്ടേൽ പറഞ്ഞു. ഒരു വെറ്ററിനറി ഡോക്ടർ, ഒരു പാരാവെറ്ററിനറി, ഡ്രൈവർ എന്നിവർ ഓരോ വാഹനത്തിലും ഉണ്ടാവും.
ഈ പദ്ധതിയുടെ ആദ്യ ഗഡുവായി 64.96 കോടി രൂപ ലഭിച്ചതായി പട്ടേൽ പറഞ്ഞു. മൃഗചികിത്സ, ചെറിയ ശസ്ത്രക്രിയ, കൃത്രിമ ബീജസങ്കലനം, രോഗാന്വേഷണം എന്നിവയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മൊബൈൽ വാനിലുണ്ടാകും.
കന്നുകാലി പദ്ധതികളുടെ പ്രചാരണത്തിനായി പ്രൊജക്ടറുകൾ, സ്പീകറുകൾ തുടങ്ങിയവയും സ്ഥാപിക്കും. വാഹനത്തിൽ മനുഷ്യവിഭവശേഷി, മരുന്നുകൾ, അറ്റകുറ്റപ്പണികൾ തുടങ്ങിയവയ്ക്കായി ഒരു മൊബൈൽ വെറ്ററിനറി യൂനിറ്റിന് 18 ലക്ഷത്തി 72,000 രൂപ വകയിരുത്തിയിട്ടുണ്ട്.
Keywords: Madhya Pradesh, News, National, Treatment, Animals, Home, Vehicles, Cow, Doctor, Veterinary, 406 Mobile Veterinary Unit Approved in Madhya Pradesh.
< !- START disable copy paste -->
< !- START disable copy paste -->