ബിഹാര്‍: (www.kvartha.com ) വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെ ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിച്ച് ക്രൂരപീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ 30കാരന്‍ അറസ്റ്റില്‍. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ സദര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രതിയെ ഗ്രാമവാസികള്‍ പിടികൂടി മഞ്ചഗഢ് പൊലീസിന് കൈമാറുകയായിരുന്നു.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിച്ചശേഷം പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ആനന്ദ് കുമാര്‍ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍ (SDPO) സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. സംഘം പ്രതിയെ പെട്ടെന്ന് തന്നെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതിയെ പൊലീസ് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തെളിവുകള്‍ ശേഖരിക്കുന്നത്. അതുകൊണ്ടുതന്നെ വേഗത്തിലുള്ള വിചാരണ ആവശ്യപ്പെടാനും നീതി ലഭ്യമാക്കാനും കഴിയുമെന്ന് അന്വേഷണ സംഘം പറയുന്നു.
കുഞ്ഞിന്റെ വൈദ്യപരിശോധന നടത്തി കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Keywords: 4-year-old molested in Bihar’s Gopalganj, girl's condition critical, Bihar, News, Molestation, Police, Arrested, Criminal Case, Crime, National.