Follow KVARTHA on Google news Follow Us!
ad

'അമ്മയുടെ സഹോദരിയുടെ മകളുമായുള്ള പ്രണയത്തെ എതിര്‍ത്തു; യുവാവ് ഒരു കുടുംബത്തിലെ നാല് പേരെ വെട്ടിപരിക്കേല്‍പ്പിച്ചു'

4 injured in assault, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കാട്: (www.kvartha.com 15.04.2022) പ്രണയ ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് യുവാവ് ബന്ധുക്കളായ നാല് പേരെ വെട്ടിപരിക്കേല്‍പ്പിച്ചതായി പരാതി. പാലക്കാട് കോട്ടായി പ്രദേശത്ത് വിഷുദിവസം പൂലര്‍ചെ രണ്ടുമണിയോടെയാണ് സംഭവം. ചൂലന്നൂര്‍ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മണി, സുശീല, ഇന്ദ്രജിത് എന്നിവരുടെ നില അതീവഗുരുതരമാണ്. മൂന്ന് പേരെയും തൃശൂര്‍ മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
                                 
News, Kerala, Palakkad, Top-Headlines, Trending, Crime, Injured, Assault, Love, Complaint, 4 injured in assault.

ഇവരെ ആക്രമിച്ചെന്ന് പറയുന്ന ബന്ധു കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. രക്ഷിക്കണേ എന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് ഉണര്‍ന്നതെന്ന് അയല്‍വാസി മണികണ്ഠന്‍ പറയുന്നു. 'ലൈറ്റിട്ടപ്പോഴേക്കും മുകേഷ് ഓടി രക്ഷപ്പെട്ടു. വെട്ടേറ്റ രേഷ്മയെ ആണ് ആദ്യം കണ്ടത്. രേഷ്മയുടെ അച്ഛന്‍ മണികണ്ഠനെ പരിക്കുകളോടെ നിലത്ത് കിടക്കുകയായിരുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.

പെട്രോളും പടക്കവുമായിട്ടാണ് മുകേഷ് ബന്ധുവീട്ടില്‍ ആക്രമണത്തിനെത്തിയതെന്നും പൊലീസ് അറിയിച്ചു. അമ്മയുടെ സഹോദരിയുടെ മകളുമായി മുകേഷ് അടുപ്പമായിരുന്നെന്നും സഹോദരങ്ങളായതിനാല്‍ വീട്ടുകാര്‍ എതിര്‍ത്തതാണ് ആക്രമിക്കാന്‍ കാരണമെന്ന് ബന്ധു കുമാരന്‍ ചൂണ്ടിക്കാണിച്ചു. വിഷുദിനത്തില്‍ നടന്ന സംഭവം നാട്ടുകാരെ ദു:ഖത്തിലാഴ്ത്തി.

Keywords: News, Kerala, Palakkad, Top-Headlines, Trending, Crime, Injured, Assault, Love, Complaint, 4 injured in assault.
< !- START disable copy paste -->

Post a Comment