Follow KVARTHA on Google news Follow Us!
ad

പങ്കാളിയുടെ 3 വയസുകാരിയായ മകളെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Murder,Pune,News,Local News,Police,Arrested,Police,Complaint,National,
പൂനെ: (www.kvartha.com 18.04.2022) പങ്കാളിയുടെ മൂന്നു വയസുകാരിയായ മകളെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഡ്രൈവറായി ജോലി ചെയ്യുന്ന 33 കാരനാണ് അറസ്റ്റിലായത്. ഈ കുഞ്ഞ് മറ്റൊരു പുരുഷനുമായുള്ള ബന്ധത്തില്‍ യുവതിക്ക് ഉണ്ടായതാണെന്നതിനാല്‍ കുട്ടിയോട് ഇയാള്‍ക്ക് നീരസം തോന്നിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

3 Year old girl found Dead in house, Murder, Pune, News, Local News, Police, Arrested, Police, Complaint, National

ഏപ്രില്‍ 13 നും ഏപ്രില്‍ 15 നും ഇടയില്‍ അംബേഗാവ് ബുദ്രക് ഏരിയയിലാണ് ക്രൂരമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മ ശനിയാഴ്ച വൈകിയാണ് ഭാരതി വിദ്യാപീഠ് പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച പ്രഥമ വിവര റിപോര്‍ട് രെജിസ്റ്റര്‍ ചെയ്തത്.

രണ്ട് ദിവസത്തെ ശാരീരിക പീഡനത്തില്‍ ഇയാള്‍ പെണ്‍കുട്ടിയെ പലതവണ അടിക്കുകയും മറ്റും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ തല ചുമരില്‍ പലതവണ ഇടിക്കുകയും ചെയ്തു. ഇതാണ് മരണത്തിന് കാരണമായത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിയും പെണ്‍കുട്ടിയുടെ അമ്മയും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. സ്ത്രീക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് മറ്റൊരു ബന്ധത്തില്‍ ഉണ്ടായതാണ് മരിച്ച പെണ്‍കുട്ടി.

സംഭവത്തില്‍ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്തതായി ഭാരതി വിദ്യാപീഠ് പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ജഗന്നാഥ് കലാസ്‌കര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Keywords: 3 Year old girl found Dead in house, Murder, Pune, News, Local News, Police, Arrested, Police, Complaint, National.

Post a Comment