മാര്‍ച് അഞ്ചിന് വധശ്രമ കേസിൽ അറസ്റ്റിലായ ശേഷം ജയിലില്‍ കഴിയുന്ന ശഹബാസ്, ഫക്രു, റഊഫ് എന്നിവര്‍ ഏപ്രില്‍ 10ന് ബര്‍വാനി ജില്ലയിലെ സെന്‍ധ്വയില്‍ മോടോര്‍ ബൈക് കത്തിച്ചെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ വധശ്രമത്തിന് കേസെടുത്ത അതേ പൊലീസ് സ്റ്റേഷനിലാണ് ബൈക് കത്തിച്ചതിനെതിരെയും കേസെടുത്തിരിക്കുന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍, പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാമനവമി ദിനത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്ന രണ്ട് ജില്ലകളിലൊന്നാണ് ബര്‍വാനി.
ജയില്‍ സൂപ്രണ്ടില്‍ നിന്ന് പ്രതികളുടെ വിവരങ്ങള്‍ എടുക്കുമെന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ മനോഹര്‍ സിംഗ് പറഞ്ഞു. വര്‍ഗീയ സംഘര്‍ഷത്തിന് ശേഷം വീട് തകര്‍ത്തെന്നും തനിക്ക് നോടീസ് പോലും നല്‍കിയില്ലെന്നും ശഹബാസിന്റെ മാതാവ് സകീന ആരോപിച്ചു. 'പൊലീസ് വന്നപ്പോള്‍ എന്റെ മകന്‍ ഏകദേശം ഒന്നര മാസമായി ജയിലിലാണെന്ന് പറഞ്ഞു. പക്ഷേ ഞങ്ങളെ പുറത്താക്കിയ ശേഷം വീട് നശിപ്പിച്ചു. ജയിലില്‍ കിടക്കുന്ന മകനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് എന്തിനാണെന്ന് എനിക്ക് അറിയണം. ഞാന്‍ തൊഴുത് ക്ഷമചോദിച്ചിട്ടും അവരന്റെ ഇളയ മകനെയും കൂട്ടിക്കൊണ്ടുപോയി' - സകീനയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട് ചെയ്തു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് രാമനവമി ഘോഷയാത്രയ്ക്ക് നേരെ ആക്രമണം നടത്തിയവരുടെ വീടുകളും കടകളും ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്ന് നശിപ്പിച്ചതെന്നും റിപോര്‍ടില്‍ പറയുന്നു. സംഘര്‍ഷത്തില്‍ ആറ് പൊലീസുകാര്‍ ഉള്‍പെടെ 24 പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു.
Keywords: News, National, Top-Headlines, Madhya pradesh, Clash, Accused, Police, Muslim, Religion, 3 Madhya Pradesh Ram Navami Clash Accused Had Been In Jail Since March.
< !- START disable copy paste -->