Follow KVARTHA on Google news Follow Us!
ad

Arrest | 'മുൻകാമുകിയുടെ ബിസിനസ് ലാഭവിഹിതത്തിന്റെ 30 ശതമാനം സ്വന്തമാക്കാൻ അടുപ്പമുണ്ടായിരുന്ന സമയത്തെ സ്വകാര്യ ചിത്രങ്ങൾ ദുരുപയോഗം ചെയ്തു'; 20കാരൻ അറസ്റ്റിൽ

20-year-old held for using intimate photos to force woman to give up her business share #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) മുൻകാമുകിയുടെ അടുപ്പമുണ്ടായിരുന്ന സമയത്തെ സ്വകാര്യ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് ബിസിനസിലെ ലാഭവിഹിതത്തിന്റെ 30 ശതമാനം വിട്ടുകൊടുക്കാൻ നിർബന്ധിച്ചെന്ന കേസിൽ 20കാരൻ അറസ്റ്റിൽ. പരാതിക്കാരിയായ യുവതി ഒരു പതോളജി ലാബ് ബിസിനസിൽ പങ്കാളിയാണെന്ന് പൊലീസ് പറഞ്ഞു. 2021 ഫെബ്രുവരിയിൽ പ്രതിയുടെ സഹോദരൻ ഉൾപെടെ രണ്ട് പേരുമായി ബിസിനസ് തുടങ്ങിയതായി യുവതി പരാതിയിൽ വ്യക്തമാക്കി. ഇടപാടിന്റെ ഭാഗമായി 1.50 ലക്ഷം രൂപ നിക്ഷേപിക്കുകയും ബിസിനസിൽ നിന്ന് 30 ശതമാനം ലാഭമെന്ന് കരാറാവുകയും ചെയ്തിരുന്നു.
 
20-year-old held for using intimate photos to force woman to give up her business share, National, Mumbai, News, Top-Headlines, Business, Police, Man, Complaint, Photo.

'ഞങ്ങൾ ഒരു ബന്ധത്തിലായിരുന്നപ്പോൾ യുവാവ് ലാബിനുള്ളിൽ എന്നോടൊപ്പം കുറച്ച് ഫോടോകൾ എടുത്തു. അവൻ എന്നോട് വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ ഞാൻ സമ്മതം മൂളി. കഴിഞ്ഞ വർഷം ഡിസംബറിൽ അവൻ എന്നോട് പിരിഞ്ഞു. പിന്നീട്, ഞങ്ങളുടെ സ്വകാര്യ ഫോടോകൾ എന്റെ സഹോദരന് അയച്ചുകൊടുത്തു, ലാഭ വിഹിതത്തിന്റെ 30 ശതമാനം നഷ്‌ടപ്പെടുത്താൻ അവന്റെ സഹോദരനും എന്റെ ബിസിനസ് പങ്കാളിയും അയച്ച കരാറിൽ ഞാൻ ഒപ്പിട്ടില്ലെങ്കിൽ എന്നെ അപകീർത്തിപ്പെടുത്താൻ കൂടുതൽ പരിചയക്കാർക്ക് ഫോടോ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി', യുവതി പരാതിപ്പെട്ടു.

പങ്കാളിയിൽ നിന്ന് ലഭിച്ച ഒരു കരാർ പ്രകാരം യുവതിയുടെ ലാഭ വിഹിതം 10 ശതമാനം മാത്രമായിരുന്നു.
തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയും ശേഷം പൊലീസ് ഐപിസി സെക്ഷൻ 384, 420, 509, 501, 34, ഐടി ആക്‌ട് 67 എ എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കൽ, അപകീർത്തിപ്പെടുത്തൽ, അശ്ലീലം പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Keywords: 20-year-old held for using intimate photos to force woman to give up her business share, National, Mumbai, News, Top-Headlines, Business, Police, Man, Complaint, Photo.

< !- START disable copy paste -->

Post a Comment