നൂർദിഖേദ ഗ്രാമത്തിൽ താമസിക്കുന്ന ബാബുലാൽ യാദവിന്റെ മകൾ മനീഷ യാദവിന്റെ വിവാഹത്തിനിടെയാണ് അപകടമുണ്ടായത്. വാദ്യമേളങ്ങളുടെയും വെടിക്കെട്ടുകളുടെയും അകമ്പടിയോടെയെത്തിയ ഘോഷയാത്ര കാണാൻ ബാബുലാലിന്റെ അയൽപക്കത്തെ വീടിന്റെ ബാൽകണിയിൽ അനവധി സ്ത്രീകൾ കയറി. അമിതഭാരം കാരണം പെട്ടെന്ന് ബാൽകണി തകർന്നു വീഴുകയായിരുന്നു.
ഉയരത്തിൽ നിന്ന് വീണ് അവശിഷ്ടങ്ങളിൽ തട്ടിയാണ് എല്ലാവർക്കും പരിക്കേറ്റത്. അപകടം വിവാഹ ചടങ്ങിൽ പരിഭ്രാന്തി സൃഷ്ടിച്ചു. സ്ഥലത്തുണ്ടായിരുന്നവർ സഹായത്തിനെത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Keywords: 2 dead, 30 injured after balcony of house in Lucknow collapses during wedding ceremony, Lucknow, National, News, Top-Headlines, Wedding, Uttar Pradesh, Hospital, Injured, Women, Girl, Dead.