ചാവക്കാട്: (www.kvartha.com) ദേശീയ പാതയില്‍ വാഹനാപകടത്തില്‍ 18 കാരന് ദാരുണാന്ത്യം. വടക്കേക്കാട് മണികണ്‌ഠേശ്വരം കൊട്ടാരപ്പാട്ട് ജലീലിന്റെ മകന്‍ നിഹാലാണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ബൈകുകള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. നിഹാലിന്റെ കൂടെയുണ്ടായിരുന്ന നഹല്‍ (17), എടക്കഴിയൂര്‍ ആനക്കോട്ടില്‍ കരീമിന്റെ മകന്‍ നദീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. നഹലിനെ തൃശ്ശൂര്‍ അശ്വനി ആശുപത്രിയിലേക്കും നദീമിനെ തൃശ്ശൂര്‍ ദയ ആശുപത്രിയിലേക്കും മാറ്റി.
ചൊവ്വാഴ്ച രാത്രി 11ന് അകലാട് ഒറ്റയിനി മദ്രസയ്ക്ക് സമീപമാണ് സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിഹാലിനെ രക്ഷിക്കാനായില്ല.