Follow KVARTHA on Google news Follow Us!
ad

16 YouTube channels blocked | രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ 16 യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പെടുത്തി കേന്ദ്രസര്‍കാര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Technology,Business,National,
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ 16 യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പെടുത്തി  കേന്ദ്രസര്‍കാര്‍. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് യൂട്യൂബ് ചാനലുകള്‍ക്കെതിരെ നിരോധനം ഏര്‍പെടുത്തി കേന്ദ്രവാര്‍ത്താവിതരണമന്ത്രാലയം വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടത്. ഇതുവരെ 78 യൂട്യൂബ് ചാനലുകള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് നിരോധിച്ചിട്ടുണ്ട്. 

10 ഇന്‍ഡ്യന്‍ യൂട്യൂബ് ചാനലുകളും ആറ് പാകിസ്താന്‍ ചാനലുകളുമാണ് നിരോധിച്ചിരിക്കുന്നത്. നിരോധിക്കപ്പെട്ട യൂട്യൂബ് അടിസ്ഥിത വാര്‍ത്താചാനലുകള്‍ക്ക് എല്ലാം ചേര്‍ത്ത് 68 കോടി കാഴ്ചക്കാരുണ്ടായിരുന്നുവെന്ന് കേന്ദ്രവാര്‍ത്താ വിതരണമന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ വിവരങ്ങളും, പരിശോധന നടത്താതെ വിവരങ്ങള്‍ പുറത്തുവിട്ടതിനും, വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന തരത്തില്‍ വ്യാജ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനും ക്രമസമാധാനം തകര്‍ക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനുമാണ് നടപടി. ഇത്തരം ഉള്ളടക്കം പ്രചരിപ്പിച്ച ഒരു ഫേസ്ബുക് അകൗണ്ടും നീക്കം ചെയ്തിട്ടുണ്ട്. 

Centre blocks 16 YouTube news channels for spreading disinformation related to India's national security, foreign relations, New Delhi, News, Technology, Business, National


2021-ലെ ഐടി നിയമത്തില്‍ പറയുന്ന അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഈ യൂട്യൂബ് ചാനലുകള്‍ ഇന്‍ഡ്യ നിരോധിച്ചിരിക്കുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കാനും, കോവിഡ് ലോക് ഡൗണ്‍ കാലത്ത് അതിഥി തൊഴിലാളികള്‍ക്കിടയില്‍ വലിയ പരിഭ്രാന്തി പടര്‍ത്താനും ഈ ചാനലുകള്‍ ശ്രമിച്ചതായി വാര്‍ത്താവിതരണ മന്ത്രാലയം പറയുന്നു. 

ഇന്‍ഡ്യന്‍ സൈന്യം, ജമ്മു കശ്മീര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട് തെറ്റായതും പ്രകോപനപരവുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ആറ് പാകിസ്താന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ചിരിക്കുന്നത്. ഇവയില്‍ ചിലത് യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഡ്യയുടെ വിദേശരാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുന്ന തരത്തിലുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 

Keywords: Centre blocks 16 YouTube news channels for spreading disinformation related to India's national security, foreign relations, New Delhi, News, Technology, Business, National.

Post a Comment